Tuesday, April 22, 2025

HomeAmericaഫൊക്കാന ബിസിനസ് സെമിനാര്‍ ഡോ. ബാബു സ്റ്റീഫന്‍ നയിക്കും; സാജന്‍ വര്‍ഗീസ് ചെയര്‍മാന്‍

ഫൊക്കാന ബിസിനസ് സെമിനാര്‍ ഡോ. ബാബു സ്റ്റീഫന്‍ നയിക്കും; സാജന്‍ വര്‍ഗീസ് ചെയര്‍മാന്‍

spot_img
spot_img

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫൊക്കാനയുടെ 19 മത് കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന ബിസിനസ്സ് സെമിനാര്‍ ഡോ. ബാബു സ്റ്റീഫന്‍ നയിക്കും . സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ് സെമിനാറിന്റെ ചെയര്‍മാന്‍ ആയും കുമരകം റിസോര്‍ട്ട്‌സ്, പോള്‍ ജോണ്‍ ഡിസ്റ്റിലറീസ് ഗ്രൂപ്പ് എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പോള്‍ ജോണ്‍ മുഖ്യപ്രഭാഷണവും നടത്ത’കേരളാ ടുറിസവും സാധ്യതകളും’ എന്ന വിഷയമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം.ഫൊക്കാന ട്രഷര്‍ സണ്ണി മറ്റമന ആയിരിക്കും സെമിനാറിന്റെ മോഡറേറ്റര്‍.

ആര്‍ക്കും ഇഷ്ടപ്പെടുന്ന പ്രകൃതി കനിഞ്ഞു തന്ന ഒരു ദേശമാണ് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം. കണ്ടാലും കണ്ടാലും മതിവരാത്ത പ്രകൃതി. ഇത്രയും രമണീയമായ ഒരു ദേശം ലോകത്തില്‍ എവിടെയും ഉണ്ടെന്ന് തോന്നുന്നില്ല. പ്രകൃതിയുടെ എല്ലാ വിധ സൗന്ധര്യ വിഭവങ്ങളും സാമാന്യയിപ്പിക്കുന്ന നാടായ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിച്ചത് വിദേശ സഞ്ചാരികളാണ്. ഒരിക്കല്‍ കേരളം സന്ദര്‍ശിച്ചവരുടെ മനം നിറയെ ദൈവത്തിന്റെ സ്വന്തം നാടിന്റെ സ്മരണകള്‍ നിലനില്‍ക്കുന്നതിലാണ് അവര്‍ വീണ്ടും വീണ്ടും കേരളത്തിലെത്തുന്നത്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയും മലനിരകളിലെ കുളിര്‍മകളും തേയില തോട്ടങ്ങള്‍കൊണ്ട് പച്ചപ്പ് വിരിച്ച മൂന്നാറും വിദേശികള്‍ക്കു മാത്രമല്ല സ്വാദേശികളുടെയും ഇഷ്ട്ട ഭൂമിയായാണ്.

എന്നിരുന്നാലും ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോഴും ടൂറിസത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന ഒരു ദേശമാണ്. കേരളാ ടുറിസത്തെ എങ്ങനെ വിപുലീകരിക്കും എന്നതാണ് സെമിനാറിന്റെ ഉദ്ദേശം. അമേരിക്കയിലെ അറിയപ്പെടുന്ന മലയാളീ ബിസിനസ്സ് കാരനും ലോക മലയാളികള്‍ക്ക് ഏറെ അഭിമാനവുമായ ഡോ. ബാബു സ്റ്റീഫന്‍ ആയിരിക്കും ഈ സെമിനാര്‍ നയിക്കുന്നത്. ബിസിനസ്സ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അമേരിക്കയില്‍ ബിസിനസ്സ് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ ഉണ്ടേകേണ്ടുന്ന മാറ്റങ്ങളെ പറ്റി മുഖ്യമന്ത്രി പിണറായി വിജയനുയുമായി നിരന്തരം സംവദിക്കാറുള്ള അദ്ദേഹം മുഖ്യമന്ത്രിയുമായി വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ്.

ടുറിസം രംഗത്ത് തങ്ങളുടേതായ കൈയൊപ്പ് പതിപ്പിച്ച സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് അനേകം വര്‍ഷങ്ങളായി ഫൊക്കാനയുടെ സഹയാത്രികരാണ് സാജ് ഗ്രൂപ്പിന്റെ സാരഥികളായ സാജന്‍ വര്‍ഗീസും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മിനി സാജനും. കേരളത്തിലെ ഹോട്ടല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ എന്നും പ്രതീക്ഷകള്‍ക്ക് മുകളില്‍ സ്വയം നിലയുറപ്പിച്ചിട്ടുള്ള വിശ്വസ്തമായ പേരാണ് സാജ് റിസോര്‍ട്‌സ് ഗ്രൂപ്പ്. ആതിഥേയത്തെക്കുറിച്ചുള്ള തനതായ കാഴ്ചപ്പാടുകളും സേവനത്തില്‍ പുലര്‍ത്തുന്ന സമാനതകള്‍ ഇല്ലാത്ത ഊഷ്മളതയും ആണ് അന്നും ഇന്നും സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടിനെ വേറിട്ട് നിര്‍ത്തുന്നത്. സാജനാണ് ഈ സെമിനാറിന്റെ ചെയര്‍മാന്‍.

കേരളത്തിലെ ഏറ്റവും മികച്ച 5 സ്റ്റാര്‍ റിസോര്‍ട് ഗ്രുപ്പ് ആയ കുമരകം ലേയ്ക്ക് റിസോര്‍ട് എന്നും പുതിയ അനുഭവങ്ങള്‍ തേടി എത്തുന്നവര്‍ക്ക് ഒരു വേറിട്ട പ്രതീതി നല്‍കുന്ന റിസോര്‍ട് ആണ്.. അത്ഭുതങ്ങളുടെ താഴ്വരയായ കുട്ടനാടിലൂടെ ടുറിസം മേഖലയില്‍ എത്തി ഇന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ റിസോര്‍ട് ഗ്രൂപ്പ് ആയി മാറ്റാന്‍ പോള്‍ ജോണിന് കഴിഞ്ഞു.

അദ്ദേഹമാണ് ഈ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്. മാത്രമല്ല, കേരളത്തിലും കര്‍ണാടകയിലും ഡിസ്റ്റിലറികള്‍ , കോളേജുകള്‍, റിസോര്‍സുകള്‍ തുടങ്ങിയ നിരവധി വ്യവസായ ശ്രുംഖലകള്‍ ഉള്ള ജോണ്‍സ് ഗ്രൂപ്പിന്റെ ജോണ്‍സ് സിംഗിള്‍ മാര്‍ട്ട് വിസ്‌കി എന്ന ബ്രാന്‍ഡില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സിംഗിള്‍ മാര്‍ട്ട് വിസ്‌ക്കി റാങ്കിങ്ങില്‍ ലോകത്തെ മൂന്നാം സ്ഥാനം നേടിയ വിസ്‌ക്കിയാണ്. 2012 ല്‍ ലണ്ടനില്‍ ആണ് ഈ വിസ്‌ക്കി ലോഞ്ച് ചെയ്തത്. അമേരിക്കയിലും സിംഗിള്‍ മാര്‍ട്ട് വിപണിയില്‍ മുന്‍നിരയിലാണ് ജോണ്‍സ് വിസ്‌ക്കി.

ഫൊക്കാന കണ്‍വെന്‍ഷനില്‍ നടക്കുന്ന ബിസിനസ്സ് സെമിനാര്‍ അമേരിക്കയിലെയും കേരളത്തിലെയും ബിസിനസ്സ്‌കാര്‍ക്ക് ഒരുമിച്ചുകൂടാനും സുരക്ഷിതമായി എവിടെ മുതല്‍മുടക്കാന്‍ കഴിയും എന്നതില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഒരുക്കുന്ന ഒരു വേദികൂടിയാക്കാനാണ് ലക്ഷ്യമെന്ന് പ്രസിഡന്റ ജോര്‍ജി വര്‍ഗീസും സെക്രട്ടറി സജിമോന്‍ ആന്റണിയും വ്യകത്മാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments