Tuesday, April 29, 2025

HomeAmericaജോണ്‍ മാത്യുവിന്റെ ജീവകാരുണ്യ പ്രവത്തനത്തിനു അംഗീകാരം

ജോണ്‍ മാത്യുവിന്റെ ജീവകാരുണ്യ പ്രവത്തനത്തിനു അംഗീകാരം

spot_img
spot_img

(എബി മക്കപ്പുഴ)

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം നാട്ടില്‍ നിര്‍ധനരായ അഞ്ചു കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ ധനസഹായം നല്‍കിയ ജോണ്‍ മാത്യുവിനെ അയിരൂര്‍ ഗ്രാമ പഞ്ചായത്തും പൗരാവലിയും ചേര്‍ന്ന് അനുമോദനം അറിയിച്ചു.

ജൂണ്‍ മാസത്തില്‍ ഹൃസ്വ സന്ദര്‍ശനത്തിന് കുടുംബത്തോടൊപ്പം നാട്ടിലെത്തിയ ജോണ്‍ മാത്യുവിന് ഒരു അറിയിപ്പു കൂടാതെയാണ് പൗരാവലി അവരുടെ സ്‌നേഹം അറിയിച്ചത്.


പഞ്ചായത്തു പ്രസിഡണ്ട് അനിതാ കുറുപ്പ് അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തില്‍ റാന്നി എം എല്‍ എ അഡ്വ. പ്രമോദ് നാരായണന്‍ പൊന്നാട അണിയിച്ചതോടൊപ്പം അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പുരസ്‌കാരവും സമ്മാനിച്ചു.

വി പ്രസാദ് പ്രദീപ് അയിരൂര്‍ ജേക്കബ് കോശി വിക്രമന്‍ നാരായണന്‍ സൂസന്‍ ഫിലിപ് അംബുജാഭായ് സുബിന്‍ കെ ടി സാംകുട്ടി അയ്യകാവില്‍ നൈനാന്‍ കോശി തുടങ്ങിയവര്‍ ജോണ്‍ മാത്യുവിനെ അനുമോദിച്ചു പ്രസംഗം നടത്തി.

അമേരിക്കയിലെ ജീവ കാരുണ്യ സംഘടനയായ എക്കോയുടെ 2021-ലെ മികച്ച ജീവകാരുണ്യ പ്രവത്തനത്തിനു ജോണ്‍ മാത്യു വിനു അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സ്വന്തം വരുമാനത്തില്‍ നിന്നും ഒരു പങ്കു ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ മാസവും മാറ്റി വച്ച് നാട്ടിലെ സാമ്പത്തീക ബുദ്ധിമുട്ടു അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്.

32 വര്‍ഷക്കാലമായി ഫാമിലിയായി ന്യൂ യോര്‍ക്ക് ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിച്ചു വരുന്ന ജോണ്‍ മാത്യു അയിരൂര്‍ ചെറുകര കോളക്കോട്ട് കുടുംബാംഗമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments