Tuesday, April 22, 2025

HomeAmericaനിരായുധനും കറുത്തവര്‍ഗക്കാരനുമായ യുവാവിനു നേരെ നിറയൊയൊഴിച്ച പോലീസുകാരെ അവധിയില്‍ പ്രവേശിപ്പിച്ചു

നിരായുധനും കറുത്തവര്‍ഗക്കാരനുമായ യുവാവിനു നേരെ നിറയൊയൊഴിച്ച പോലീസുകാരെ അവധിയില്‍ പ്രവേശിപ്പിച്ചു

spot_img
spot_img

പി.പി ചെറിയാന്‍

അക്രോണ്‍ : ട്രാഫിക്ക് പരിശോധനക്കിടെ പോലീസിനെ വെട്ടിച്ചു ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവും കറുത്തവര്‍ഗക്കാരനുമായ ജെയ്‌ലാന്റ് വാക്കറിനു(25) നേരെ 90 തവണയെങ്കിലും വെടിയുതിര്‍ത്ത എട്ട് പോലീസ് ഉദ്യോഗസ്ഥരെ ശമ്പളത്തോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്.

50 മൈല്‍ വേഗതയില്‍ പോയിരുന്ന വാഹനത്തെയാണ് പോലീസ് പിന്തുടര്‍ന്നത്. പോലീസിനെ കണ്ടതോടെ വേഗത 15 മൈലായി കുറച്ചെങ്കിലും, പോലീസ്, വാഹനം നിറുത്താത്തതിനെ തുടര്‍ന്ന് നിറയൊഴിക്കുകയായിരുന്നു. കുറച്ചുദൂരം പിന്നിട്ടശേഷം കാറില്‍ നിന്നും ഇറങ്ങി അക്രൈണ്‍ പാര്‍ക്കിംഗ് ലോട്ടിനടുത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജെയ്‌ലാന്റിനെയാണ് എട്ടു പോലീസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് തൊണ്ണൂറോളം റൗണ്ട് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്.

ക്ാറിലിരുന്ന പോലീസിനു നേരെ വെടിയുതിര്‍ത്തുവെന്ന വാദം ഇന്നു പോലീസ് ബോഡിക്യാം പുറത്തുവിട്ടതോടെ തെറ്റാണെന്ന് തെളിഞ്ഞു. പ്രതിയുടെ കയ്യില്‍ തോക്കുണ്ടായിരിക്കാം എന്ന് കരുതിയാണ് നിറയൊഴിച്ചതെന്നും, എന്നാല്‍ ജെയ്‌ലാന്റിന്റെ കൈവശം തോക്കില്ലായിരുന്നുവെന്നും പിന്നീട് കണ്ടെത്തി. ജോര്‍ജ് ഫ്‌ളോയ്ഡിനു ശേഷം ഇത്രയും ക്രൂരമായി കൊല്ലപ്പെടുന്ന കറുത്ത വര്‍ഗക്കാരനാണ് ജയ്‌ലാന്റ്. സംഭവത്തിനുശേഷം ഇത്രയും ക്രൂരമായി കൊല്ലപ്പെടുന്ന കറുത്തവര്‍ഗക്കാരനാണ് ജയ്‌ലാന്റ്.

സംഭവത്തിനുശേഷം കാര്‍ പരിശോധിച്ച പോലീസ് ഒരു ഹാന്‍ഡ് ഗണ്ണും, മാഗസിനും കണ്ടെടുത്തിരുന്നു. പോലീസ് ചീഫും, അക്രോണ്‍ സിറ്റി മേയറും നടത്തിയ പത്രസമ്മേളനത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജയ്‌ലാന്റിനെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു വന്‍ പ്രകടനങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments