Wednesday, April 23, 2025

HomeAmericaസൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും, മലങ്കര അസ്സോസ്സിയേഷൻ യോഗവും ജൂലൈ 8 -9 (വെള്ളി,...

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും, മലങ്കര അസ്സോസ്സിയേഷൻ യോഗവും ജൂലൈ 8 -9 (വെള്ളി, ശനി) തീയതികളിൽ ഹൂസ്റ്റണിൽ

spot_img
spot_img

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ മലങ്കര അസ്സോസ്സിയേഷൻ യോഗവും സൗത്ത് വെസ്റ്റ്അമേരിക്കൻ ഭദ്രാസന അസംബ്ലിയും ജൂലൈ 8-9 (വെള്ളി, ശനി) തീയതികളിൽ ഹൂസ്റ്റൺ സെൻറ്മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. മലങ്കര മെത്രാപ്പോലീത്തായുംകാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ 47/ 2022 കൽപ്പനപ്രകാരം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ 55 ദേവാലയങ്ങളിൽ നിന്നായി 1934 -ലെ ഭരണഘടനപ്രകാരം ഇടവകപൊതുയോഗം തെരെഞ്ഞെടുത്തവൈദീകരും, അൽമായ പ്രതിനിധികളും വിവിധ യോഗങ്ങളിൽ സംബന്ധിക്കും. നോർത്ത് ഈസ്ററ്അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മലങ്കരമെത്രാപ്പോലീത്താക്കുവേണ്ടി പ്രത്യേക കൽപ്പനപ്രകാരം യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.

വെള്ളിയാഴ്ച്ച ഉച്ചക്ക് 1.30 മണിമുതൽ 4 മണിവരെ ഭദ്രാസന വൈദീക യോഗം നടക്കും. തുടർന്ന് 5-മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തയേയും, മലങ്കര അസോസിയേഷൻ പ്രതിനിധികളേയും ഭദ്രാസനഅസംബ്‌ളി പ്രതിനിധികളേയും ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിലെപ്രധാന കവാടത്തിൽ നിന്നും സമ്മേളന നഗരിയായ ബസേലിയോസ് പൗലോസ് ദ്വിതീയൻനഗറിലേക്ക് സ്വീകരിച്ച് ആനയിക്കും. 5.15 -ന് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ്മെത്രാപോലീത്ത സമ്മേളന നഗരിയിൽ കാതോലിക്കേറ്റ്‌ പതാക ഉയർത്തുന്നതോടുകൂടി സൗത്ത്വെസ്റ്റ് അമേരിക്കൻ ഭദ്രാസനതലത്തിലുള്ള മലങ്കര അസ്സോസിയേഷൻ യോഗത്തിന് തുടക്കമാകും. വൈകിട്ട് 5.30 ന് സന്ധ്യ നമസ്കാരത്തിന് ശേഷം കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ പരിശുദ്ധബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഒന്നാം ചരമവാർഷികവും ഭദ്രാസനത്തിൽ നിന്ന് സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിർമ്മിച്ചുനൽകുന്ന പതിമൂന്ന്‌ ഭവനങ്ങളുടെ താക്കോൽ ദാനവും നടക്കും.

തുടർന്ന് ഏഴുമണിമുതൽ എട്ടു മണിവരെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ളമലങ്കര അസ്സോസിയേഷൻ മാനേജിഗ് കമ്മറ്റി അംഗങ്ങളായി ഒരു വൈദീകനെയും രണ്ട് അൽമായപ്രതിനിധികളെയും തെരഞ്ഞെടുക്കും.

ശനിയാഴ്ച രാവിലെ എട്ട് മണിമുതൽ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനഅസ്സംബ്ലിയിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭദ്രാസന സെക്രട്ടറിയേയും ഭദ്രാസനകൗൺസിൽഅംഗങ്ങളായി രണ്ട് വൈദീകരെയും നാല് അൽമായ പ്രതിനിധികളെയും ഭദ്രാസന ഓഡിറ്ററേയുംതെരഞ്ഞെടുക്കും.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന തലത്തിലുള്ള മലങ്കര അസ്സോസ്സിയേഷൻ യോഗത്തിൻറെയും ഭദ്രാസന അസംബ്ലിയുടെയും സുഗമമായ നടത്തിപ്പിലേക്ക് ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ്എബ്രാഹാമിൻറെ നേതൃത്വത്തിൽ ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക വികാരിഫാ.ജോൺസൺ പുഞ്ചക്കോണം ജനറൽ കൺവീനറായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 770-310-9050

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments