Thursday, April 24, 2025

HomeAmericaബഡ്ഡി ബോയ്സ് ഫിലാഡൽഫിയയുടെ ഓണാഘോഷം ഓഗസ്റ്റ്‌ 14ന്‌, കുതിരവണ്ടിയിൽ എത്തുന്ന മഹാബലി മുഖ്യ ആകർഷണം

ബഡ്ഡി ബോയ്സ് ഫിലാഡൽഫിയയുടെ ഓണാഘോഷം ഓഗസ്റ്റ്‌ 14ന്‌, കുതിരവണ്ടിയിൽ എത്തുന്ന മഹാബലി മുഖ്യ ആകർഷണം

spot_img
spot_img

ഫിലാഡൽഫിയാ: ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ൽ അധികം സേവന സന്നദ്ധരായ യുവത്വങ്ങളുടെ ശക്തമായ സൗഹൃദ കൂട്ടായ്മയിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന “ബഡി ബോയ്‌സ് ഫിലാഡല്‍ഫിയാ” യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) ഗംഭീര പരിപാടികളോടുകൂടി നടത്തപ്പെടുന്നു.

പതിവിലും വത്യസ്തമായി കുതിരവണ്ടിയിൽ ഓണാഘോഷ നഗരിയിൽ എത്തിച്ചേരുന്ന മഹാബലി തമ്പുരാനാണ് ഈ വർഷത്തെ ബഡ്ഡി ബോയ്സ് ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം. സംഘാടക മികവിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ മലയാളികൾക്കായി ഈ വ്യത്യസ്ത വിരുന്ന് അണിയിച്ചൊരുക്കുന്നത്.

ചെണ്ടമേളങ്ങളുടെയും മറ്റ് താള മേള വാദ്യോപകരണങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കും പൊതു സമ്മേളനത്തിനും ശേഷം, പ്രഫഷണല്‍ ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്തങ്ങള്‍ , തിരുവാതിരകളി, വള്ളംകളി പാട്ടുകൾ, നാടൻ പാട്ടുകൾ, സിനിമാറ്റിക്ക് ഡാൻസ്, മിമിക്രി, തുടങ്ങി നിരവധി വെത്യസ്ത കലാപരിപാടികള്‍ അരങ്ങേറും.

ഗായകൻ ബിനു ജോസഫിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള അനുഗ്രഹീത ഗായകരെ അണിനിരത്തി അണിയിച്ചുരുക്കുന്ന ഗാനസന്ധ്യയാണ് ഓണാഘോഷ പരിപാടിയിലെ മറ്റൊരു മുഖ്യ ആകർഷണം. ഗാന സന്ധ്യയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഗായകൻ ബിനു ജോസഫിനെ 267 235 4345 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

നാടന്‍ രീതിയില്‍ തയ്യാറാക്കി വിളമ്പുന്ന സ്വാദിഷ്ടമായ ഓണസദ്യ ഈ ഓണാഘോഷ പരിപാടികളുടെ മറ്റൊരു ഹൈലൈറ്റ് ആയിരിക്കും. ഈ ഓണാഘോഷ പരിപാടികളില്‍നിന്നും മിച്ചം ലഭിക്കുന്ന മൊത്തം തുകയും പിറന്ന നാട്ടിലെ അർഹതയുള്ള അശരണർക്കും ആലംബഹീനർക്കും കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാർത്ത: രാജു ശങ്കരത്തിൽ, ഫിലഡൽഫിയാ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments