Tuesday, April 29, 2025

HomeAmericaഫൊക്കാന കൺവെൻഷന്റെ ഉൽഘാടനത്തോട് അനുബന്ധിച്ചു മെഗാ തിരുവാതിരയും

ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനത്തോട് അനുബന്ധിച്ചു മെഗാ തിരുവാതിരയും

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന കൺവെൻഷന് ഇനിയും ഏതാനും മണിക്കുറുകൾ മാത്രം ബാക്കിനിൽക്കേ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായി.ഉൽഘാടനത്തോട് അനുബന്ധിച്ചു മെഗാ തിരുവാതിര ഒരു പ്രധാന ഐറ്റം ആയി തന്നെ കൺവെൻഷൻ വേദിയിൽ അരങ്ങ്റുമെന്ന് പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി സജോമോൻ ആന്റണിയും അറിയിച്ചു.

ഇരുന്നൂറ്റിയൊന്നു സുന്ദരികൾ കേരളത്തനിമയിൽ അണിഞ്ഞുരുങ്ങിനടത്തുന്ന മെഗാ തിരുവാതിര കൺവെൻഷൻ വേദിയെ മാമാങ്ക വേദിയാക്കും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല. തൃശ്ശൂര്‍ പൂരത്തിന് സമാനമായ ക്രമീകരണങ്ങൾ ആണ് കൺവെൻഷൻ വേദിയിൽ ഒരുക്കിയിരിക്കുന്നത്. സിനിമാ മേഖലയിലും , ഡാൻസ് മേഖലയിൽ നിന്നുമായി നൂറ് കണക്കിന് ആർട്ടിസ്റ്റുകൾ പകെടുക്കുബോൾ അവർ നമ്മൊളൊടൊപ്പം ആടിയും പാടിയും നമുക്ക് കൺവെൻഷന്റെ ഉൽഘാടനചടങ്ങു അവിസ്മരണീയം ആക്കം.ലായനാ സ്കൂൾ ഓഫ് ഡാൻസ് , ഫ്ലോറിഡയാണ് ഈ പ്രോഗ്രാം സംവിധാനം ചെയ്തിരിക്കുന്നത്.

കേരളത്തിന്റെ പല കലാരൂപങ്ങളും കാലക്രമേണ കാലയവനികക്കുള്ളിൽ മറഞ്ഞുപോയെങ്കിലും ഇന്നും കൊച്ചു കുട്ടികള്‍ പോലും അറിയുന്ന ഒരു കലാരൂപമാണ് തിരുവാതിര കളി. പഴയ തലമുറയെപോലെ തന്നെ ഇന്നത്തെ തലമുറയും വളരെ ആവേശത്തോടെയാണ് തിരുവാതിരകളിയെ ഏറ്റെടുത്തിരിക്കുന്നത്. കസവ് മുണ്ടും മുല്ലപ്പൂവും അണിഞ്ഞ് കത്തിച്ച്‌ വെച്ച നിലവിളക്കിന് ചുറ്റും സുന്ദരികളായപെണ്‍കുട്ടികള്‍ ആണ് തിരുവാതിര കളിക്കുന്നത് കാണാൻതന്നെ നയന മനോഹരമാണ്. ലാസ്യമാണ് തിരുവാതിരക്കളിയുടെ പ്രധാനഭാവം.

കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. പക്ഷേ ഫൊക്കാന പോലുള്ള വലിയ ഉത്സവങ്ങളിൽ വളരെ അധികം ആളുകൾ പങ്കെടുക്കുന്നതുകൊണ്ടു മെഗാ തിരുവാതിര ആക്കേണ്ടി വന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ അരങ്ങുകൾ തന്നെ ഇല്ലാതായ അവസരങ്ങളിൽ നിന്ന് പുതിയ ഊർജവുമായി ഫൊക്കാന കൺവെൻഷനിലെത്തുന്ന തിരുവാതിര ടീമിനെ നമുക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതിനോടൊപ്പം ഓരോ അമേരിക്കൻ മലയാളിയെയും ഈ മാമാങ്ക വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ,സെക്രട്ടറി സജിമോൻ ആന്റണി ,ട്രഷറർ സണ്ണി മറ്റമന ,കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments