ഹൂസ്റ്റൻ: കഴിഞ്ഞ 25 വർഷത്തിലേറെയായി ഹൂസ്റ്റനിൽ സ്ഥിരതാമസമാക്കിയിരുന്ന അജികുമാർ നായർ (62) അന്തരിച്ചു. സ്വന്തമായി എയർ കണ്ടീഷൻ മെയിൻറനൻസ് കമ്പനി നടത്തിവന്നിരുന്ന അജികുമാർ ഒരു നല്ല കലാകാരൻ കൂടിയായിരുന്നു. താൽപര്യമുള്ളവർക്കായി ഹൂസ്റ്റനിൽ ഒരു ചെണ്ടവാദ്യ പരിശീലന കളരി അജി നടത്തിയിരുന്നു.
കാഞ്ഞിരപ്പള്ളി വിഴുക്കിത്തോട് മറ്റത്തിൽ രാഘവൻ നായർ രാജമ്മ ദമ്പതികളുടെ പുത്രനാണ് അജികുമാർ.
ശശിധരൻ നായർ സഹോദരനും മണി, ഉഷ എന്നിവർ സഹോദരിമാരുമാണ്.
എലിസബത്ത് ജോസഫാണ് ഭാര്യ. അരുൺകുമാർ നായർ, അഖിൽ നായർ, അതുൽ നായർ , ഷാൻമർ, ഷാനൻ, ഷാനിത്ത് എന്നിവർ മക്കളും കിംബർലി മരുമകളുമാണ്.
സംസ്കാരം പിന്നീട് ഹൂസ്റ്റനിൽ നടത്തും.