സെന്റ് പോള്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും പോലീസ് ഓഫിസറുമായ ഡെറെക് ഷോവിന് 21 വര്‍ഷത്തെ തടവുശിക്ഷ കൂടി.
ഫ്‌ളോയിഡിന്റെ പൗരാവകാശം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ വര്‍ധിപ്പിച്ചത്. നിലവില്‍ ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 22.5 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഷോവിന്‍.
2020 മെയ് 25ന് മിനസോട്ടയിലെ മിനിയപ്പലീസില്‍ വ്യാജ കറന്‍സി കൈവശം വെച്ചുവെന്ന് ആരോപിച്ചാണ് പോലീസ് ഫ്‌ളോയിഡിനെ പിടികൂടിയത്.
സിഗരറ്റ് വാങ്ങാന്‍ 20 യുഎസ് ഡോളറിന്റെ വ്യാജ കറന്‍സി ഉപയോഗിച്ചെന്ന് ആരോപിച്ചാണ് പിടികൂടിയത്. എട്ട് മിനിറ്റ് 46 സെക്കന്‍ഡ് സമയം ഫ്‌ളോയിഡിന്റെ കഴുത്തില്‍ ഷോവിന്‍ മുട്ടുകുത്തി പിടിച്ച് ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.