Thursday, April 24, 2025

HomeAmericaപുസ്തക പ്രകാശനം ഒൻപതാം തീയതി ശനിയാഴ്ച പാസ്റ്റർ സാം ജോർജ്ജ് നിർവഹിക്കുന്നു

പുസ്തക പ്രകാശനം ഒൻപതാം തീയതി ശനിയാഴ്ച പാസ്റ്റർ സാം ജോർജ്ജ് നിർവഹിക്കുന്നു

spot_img
spot_img

പി പി ചെറിയാൻ

ഡാലസ് :ഡാലസിലെ പാസ്റ്ററും വചന പണ്ഡിതനും നിരവധി ക്രിസ്ത്യൻ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റർ വിയപുരം ജോർജുകുട്ടി പുതിയതായി രചിച്ച് “മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി “എന്ന പുസ്തകത്തിൻറെ സമർപ്പണ കർമം ഇന്ത്യൻ പെന്തകോസ്റ്റ് ചർച്ച ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് നിർവഹിക്കുന്നു.

2022 ജൂലൈ ഒൻപതാം തീയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം ആറ് മുപ്പതിന് (ഡാളസ് സമയം ശനിയാഴ്ച രാവിലെ എട്ടിന്) ആരംഭിക്കുന്ന സും സമ്മേളനത്തിൽ പാസ്റ്റർ എം വി വർഗീസ്,പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ വിൽസൺ ജോസഫ് ,പാസ്റ്റർ സജി ജോർജ് ,പാസ്റ്റർ ഷിബു വർഗീസ് എന്നിവർ ആശംസകൾ അറിയിക്കും .സൂം സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ ഷിബു വർഗീസ് അറിയിച്ചു

സൂം ഐ ഡി. 505775865
പാസ്‌വേഡ്. 873243

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments