Thursday, April 24, 2025

HomeAmericaഓര്‍മാ രാജ്യാന്തര പ്രസംഗമത്സരം: എല്‍സാ നിയാ ജോണ്‍, സാന്യോ ഡെനി, അല്‍ഫിദ പി.എസ്, അഞ്ജലീനാ സെറിന്‍...

ഓര്‍മാ രാജ്യാന്തര പ്രസംഗമത്സരം: എല്‍സാ നിയാ ജോണ്‍, സാന്യോ ഡെനി, അല്‍ഫിദ പി.എസ്, അഞ്ജലീനാ സെറിന്‍ ജേതാക്കള്‍

spot_img
spot_img

(പി.ഡി ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: ഓര്‍മാ ഇന്റര്‍നാഷണല്‍, ‘മാതൃദിനാഘോഷ’ത്തോടനുബന്ധിച്ച് നടത്തിയ ‘രാജ്യാന്തര പ്രസംഗമത്സരത്തില്‍’ എല്‍സാ നിയാ ജോണ്‍ ഒന്നാം സമ്മാനവും, സാന്യോ ഡെനി രണ്ടാം സമ്മാനവും, അല്‍ഫിദ പി.എസ്, അഞ്ജലീനാ സെറിന്‍ എന്നിവര്‍ മൂന്നാം സമ്മാനവും നേടി. നാലുജേതാക്കളും ക്യാഷ് പ്രൈസുകളും സ്വന്തമാക്കി.

കേരളാ ജലവിഭവ മന്ത്രിയും ഓര്‍മാ ഇന്റര്‍നാഷണല്‍ രക്ഷാധികാരിയുമായ റോഷി അഗസ്റ്റിന്‍ ജേതാക്കള്‍ക്ക് പ്രശംസാ ഫലകങ്ങളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. ഒന്നാം സ്ഥാനം നേടിയ എല്‍സാ നിയാ ജോണിന് അവരുടെ സൗകര്യാര്‍ഥം, ബത്തേരിയില്‍ വച്ച് കേരളാ സിറാമിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ കെ. ജെ. ദേവസ്യയാണ് ഫലകവും ക്യാഷ് പ്രൈസും സമ്മാനിച്ചത്.

ഡോ. ആന്‍സീ ജോസഫ്, ഡോ. പി. ഡി. സുഭാഷ്, ജോസ് തോമസ് എന്നിവരുള്‍പ്പെട്ട ജഡ്ജിങ്ങ് പാനല്‍, ഓര്‍മാ രാജ്യാന്തര പ്രസംഗമത്സര ജേതാക്കളുടെ പ്രസംഗ ചാതുര്യം, മികച്ചതും ഭാവി വാഗ്ദാനങ്ങള്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷകള്‍ സമൂഹത്തിനു നല്‍കുന്നതുമാണെന്ന് വിലയിരുത്തി.

‘അമ്മയും ദൈവവും’ എന്ന വിഷയത്തില്‍, വീഡിയോ റിക്കോഡ് ചെയ്ത് ലഭിച്ച പ്രസംഗങ്ങളില്‍ നിന്ന്, കടുത്ത മൂല്യ നിര്‍ണയ ഘടകങ്ങളുടെ കടമ്പകള്‍ കടന്ന പന്ത്രണ്ടു പേരില്‍ നിന്നാണ് ജേതാക്കളെ ജഡ്ജിങ്ങ് പാനല്‍ തിരഞ്ഞെടുത്തത്. അനുഷ്‌കാ സാറാ ഏബ്രാഹം, ആര്യാ വിജയന്‍, മരിയാ കെ ജെ, മെല്‍വിന്‍ എം മാത്യൂസ്, നവമി എസ് നായര്‍, റോണാ തെരേസ് ബെന്നി, രൂപിക ജെ എസ്, തെരേസ് സജി എന്നിവര്‍ പ്രശംസാ പത്രങ്ങള്‍ നേടി.

ഒന്നാം സമ്മാനാര്‍ഹയായ എല്‍സാ നിയാ ജോണ്‍, കോഴിക്കോട്, കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച് എസ് എസ്സില്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ്. ചക്കിട്ടപ്പാറ ചെരിയമ്പുറത്ത് ബിജു ജോസഫിന്റെ മകളാണ്. നിരവധി പ്രസംഗ മത്സരങ്ങളില്‍ സമ്മാന ജേതാവാണ്.

രണ്ടാം സമ്മാനം നേടിയ, സാന്യൊ ഡെനി, പൂഞ്ഞാറില്‍ ഒമ്പതാം ക്‌ളാസ്സ് വിദ്യാര്‍ഥിയാണ്. ബിസിനസ്സുകാരനായ ഡെനി ജോസ്, അദ്ധ്യാപികയായ സിനിമോള്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് മാതാപിതാക്കള്‍.ചിത്രരചനയിലും കാര്‍ട്ടൂണ്‍ വരയിലും മികവുണ്ട്.

മൂന്നാം സമ്മാനാര്‍ഹയായ അല്‍ഫിദാ പി എസ്, തലയോലപ്പറമ്പ് , ഏ ജെ ജോണ്‍ മെമ്മോറിയല്‍ ഗവണ്മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ്. യൂ എസ്സ് എസ്സ് സ്‌കോളര്‍ഷിപ്, സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം പ്രസംഗ മത്സരത്തിലും, മലയാളം പദ്യം ചൊല്ലലിലും, ഹിന്ദി കവിതാരചനയിലും,മാപ്പിളപ്പാട്ടിലും, മുദ്രാ പബ്ലിക്കേഷന്റെ പ്രസംഗ മത്സരത്തിലും സമ്മാന ജേതാവാണ്. ഷിമോണ്‍ പി എം (ചിത്രഗ്രാഹകന്‍), പരീതമ്മ എസ് എം (സ്‌കൂള്‍ അദ്ധ്യാപിക) എന്നിവര്‍ മാതാപിതാക്കള്‍.

മൂന്നാം സമ്മാനം നേടിയ, അഞ്ജലീനാ സെറിന്‍, തൃശ്ശുര്‍ ജില്ലയിലെ, തലക്കോട്ടുകര അസ്സീസ്സി ഇ എം എച്ച് എസ് എസ് ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്, കുഞ്ഞുണ്ണി മാഷ് സ്മൃതി പുരസ്‌കാരം ഉള്‍പ്പെടെ വിവിധ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഷോബി വാഴപ്പിള്ളിയും ജീജാ ഷോബിയും മാതാപിതാക്കള്‍.

മൂല്യനിര്‍ണ്ണയകരായിരുന്ന, ഡോ. ആന്‍സി ജോസഫ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജ് മുന്‍ പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജും ഇംഗ്‌ളീഷ് ഡിപ്പാട്‌മെന്റ് മുന്‍ മേധാവിയുമാണ്, മലയാള മനോരമയുടെയും എയര്‍ ഇന്ത്യയുടെയും ടീച്ചര്‍ എക്‌സലന്റ് അവാര്‍ഡ് ജേതാവും, വിവിധ വിദ്യാഭ്യാസ നേതൃ പരിശീലന സ്ഥാപനങ്ങളുടെ മേധാവിയുമാണ്.

ഇന്ത്യന്‍ പ്‌ളാനിങ്ങ് ആന്റ് മോണീട്ടറിങ്ങ് ഡിവിഷണില്‍ അസ്സിസ്റ്റന്റ് പ്രൊഫസറായ ഡോ. പി ഡി സുഭാഷ്, ഡിസ്ട്രിക്റ്റ് ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രൈനിങ്ങ് (ഡയ്റ്റില്‍) വിദ്യാഭ്യാസ വിചക്ഷണായി പ്രശസ്തനാണ്. ജോസ് തോമസ്, പെന്‍സില്‍ വേനിയയില്‍ (അമേരിക്ക), സ്പ്രിംഗ് ഫോര്‍ഡ് ഏരിയ ഹൈസ്‌കൂളില്‍ ശാസ്ത്രാദ്ധ്യാപകനാണ്; വിദ്യാഭ്യാസ ശാസ്ത്രത്തിലും പബ്‌ളിഷിങ്ങ് രംഗത്തും നേതൃ പരിശീലന മേഖലയിലും പ്രവര്‍ത്തിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments