Saturday, April 19, 2025

HomeAmericaസെനറ്റ് മെജോറിറ്റി ലീഡർ ചക്ക് ഷുമ്മറിനു കോവിഡ് പോസിറ്റീവ്

സെനറ്റ് മെജോറിറ്റി ലീഡർ ചക്ക് ഷുമ്മറിനു കോവിഡ് പോസിറ്റീവ്

spot_img
spot_img

പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി : യുഎസ് സെനറ്റ് മെജോറിറ്റി ലീഡർ ചക്ക് ഷുമ്മറിനു കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു.

പൂർണമായും വാക്സിനേഷനും രണ്ടു ബൂസ്റ്റർ ഡോസും സ്വീകരിച്ച ഷുമ്മറിനു കാര്യമായ രോഗലക്ഷണം ഒന്നും ഇല്ലെങ്കിലും സിഡിസി ഗൈഡ്‌ലൈൻ അനുസരിച്ചു ഒരാഴ്ച പൂര്‍ണവിശ്രമവും ക്വാറന്റീനും ആവശ്യമാണ്.

രണ്ടാഴ്ച അവധിക്കു ശേഷം സെനറ്റിൽ പങ്കെടുക്കാനിരിക്കെയാണു രോഗം സ്ഥിരീകരിച്ചത്. ഈയാഴ്ച വീട്ടിൽ ഇരുന്നാകും പ്രവർത്തിക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

സെനറ്റിൽ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടാകേണ്ട ദിവസങ്ങളാണ്. പുതിയ നിയമ നിർമ്മാണങ്ങളും സെനറ്റിന്റെ മേശപ്പുറത്തുണ്ട്. ഇതിൽ എല്ലാം സുപ്രധാനമായത് പ്രിസ്ക്രിപ്ഷൻ ഡ്രഗ് പ്രൈസിങ് റിഫോം ഡീലാണ്.

ഭൂരിപക്ഷ നേതാവിന്റെ അസാന്നിധ്യം ഡമോക്രാറ്റിക് പാർട്ടിയുടെ പല തീരുമാനങ്ങളും വോട്ടിനിടുമ്പോൾ അതിനെ സാരമായി ബാധിക്കും. ഇരു പാർട്ടികൾക്കു 50 സെനറ്റ് അംഗങ്ങളാണുള്ളത്. നിർണായക തീരുമാനങ്ങളിൽ വോട്ടുകൾ സമാസമം വരുമ്പോൾ രക്ഷപ്പെടുത്തിയിരുന്നത് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ടുകളാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments