Tuesday, April 22, 2025

HomeAmericaഫാ :ഡേവിഡ് ചിറമേൽ "മീറ്റ് ആൻഡ് ഗ്രീറ്റ്" ജൂലൈ 17 നു കാൻസസിൽ

ഫാ :ഡേവിഡ് ചിറമേൽ “മീറ്റ് ആൻഡ് ഗ്രീറ്റ്” ജൂലൈ 17 നു കാൻസസിൽ

spot_img
spot_img

പി പി ചെറിയാൻ

കാൻസെസ് :ജൂലൈ 17 നു കാൻസസ്  ഒലെത്തെ അഡ്വെണ്ട് ചർച്ച  ഓഡിറ്റോറിയത്തിൽ  ഫാ :ഡേവിഡ് ചിറമേൽ “മീറ്റ് ആൻഡ് ഗ്രീറ്റ്”പരിപാടി സംഘടിപ്പിക്കുന്നു  

സ്വന്തം വൃക്ക അപരിചിതനായ ഒരു വ്യക്തിക്ക് ധാനം  ചെയ്തു അവയവദാനത്തിൻറെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത ബഹുമാനപ്പെട്ട ഡേവിഡ് ചിറമേൽ അച്ചനെ നേരിൽ കാണുവാനും കേൾക്കുവാനും അമേരിക്കൻ മലയാളികൾക്ക് ഒരു സുവർണാവസരം.

കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറ്, ഒട്ടനവധി  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ  മുന്നിൽനിന്ന് പ്രവർത്തിക്കുന്ന ഒരു മഹനീയ വ്യക്തിത്വം ,ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങളില്ലാതെ എല്ലാവരും സ്വന്തം സഹോദരന്മാരാണെന്നുള്ള തിരിച്ചറിവിലൂടെ തൻറെ സഹായം ഏത് സമയത്തും പകർന്നുകൊടുക്കുന്ന അച്ചന്റെ  നിസ്വാർഥ സേവനങ്ങൾ കോവിഡ് എന്ന മഹാമാരിയുടെ കാലത്ത് നേരിട്ട് കണ്ട് അനുഭവിച്ചവരാണ് കേരള മക്കൾ.

 മനുഷ്യ മനസ്സിൻറെ ആഴങ്ങളിൽ ഇറങ്ങിച്ചെന്നു ആർദ്രതയുടെ കാരുണ്യത്തിന് സഹോദരിത്വത്തിന്റെ , സ്നേഹത്തിൻറെ വിത്തുകൾ പാകി നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ പാകത്തിൽ നമ്മുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്ന നർമ സംഭാഷണങ്ങളിലൂടെ ജനഹൃദയങ്ങളിൽ തളിരിട്ട ജീവിക്കുന്ന വൃക്ക അച്ഛൻ ജീവിതം അവസാനിപ്പിച്ചു എന്ന് കരുതിയ നിമിഷങ്ങളിൽ തൻറെ കാരുണ്യ സ്പർശം കൊണ്ട് അനേകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു . വാക്കുകളിൽ അല്ല പ്രവർത്തിയിലാണ് .

ജീവകാരുണ്യപ്രവർത്തനങ്ങൾ വേണ്ടതെന്ന് സ്വന്തം വ്യക്തി ജീവിതത്തിലൂടെ കാണിച്ച് സൻമനസ്സിനോട് കൈകോർത്ത് പ്രവർത്തിക്കുവാൻ കിട്ടുന്ന ഈ സുവർണാവസരം മീറ്റ് ആൻഡ് ഗ്രേറ്റ് എന്ന പരിപാടിയിലൂടെ പ്രയോജനപ്പെടുത്തുവാൻ താല്പര്യപെടുന്നവർ  ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു കൂടുതൽ വിവരങ്ങൾക്കു    റെമിൽരാജു 813 454 8860   ഷൈജു പുത്തൂർ 913 568 4041

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments