Wednesday, April 23, 2025

HomeAmericaവെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠ കർമ്മങ്ങൾ വ്യഴം , വെള്ളി ദിവസങ്ങളിൽ

വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠ കർമ്മങ്ങൾ വ്യഴം , വെള്ളി ദിവസങ്ങളിൽ

spot_img
spot_img

ന്യൂയോർക്ക് : വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠ സ്ഥാപന കർമ്മങ്ങൾ ജൂലൈ 14 വ്യാഴം ജൂലൈ 15 വെള്ളി എന്നീ ദിവസങ്ങളിൽ നടത്തും. ശ്രീ രാം പരിവാർ, ശ്രീകൃഷ്ണൻ, ശ്രീ സുദർശന നരസിംഹമൂർത്തി, ശ്രീ നരസിംഹ മൂർത്തി, ശ്രീ സരസ്വതി ദേവി, ശ്രീ ദുർഗ്ഗ മാതാ എന്നീ പ്രതിഷ്‌ടകൾകൂടെയാണ് നടത്തുന്നത്‌.

തന്ത്രിമാരായ ശ്രീനിവാസ് ഭട്ടർ, വാസുദേവ് ഭട്ടർ, സമ്പത് ഭട്ടർ, സതീഷ് പോരോഹിത്‌, മോഹനൻ അയ്യർ, ലക്ഷ്മണ അയ്യർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിഷ്‌ഠ കർമ്മങ്ങൾ നടത്തുന്നത്.

രണ്ടു ദിവസങ്ങളിൽ ആയി നടത്തുന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, സുദർശനഹോമം, മഹാമൃതുഞ്ജയ ഹോമം, പരദേവതാപൂജ, തൃകാലപൂജ, സായൂജ്യപൂജ, വാസ്തുബലി, തിലകഹോമം തുടങ്ങി
നിരവധി പൂജകൾക്ക് ശേഷമാണ് പ്രതിഷ്‌ഠ കർമ്മങ്ങൾനടത്തുന്നത്.

ബിംബ പരിഗ്രഹ പൂജ, ജലാതി വാസം ,നേത്രോ ലിഖനം, ,നേത്രോ ലേഖനം, ജിവകലശ പുജകള്‍ അധി വാസപുജ, പിഠ പ്രതിഷ്‌ട ബിംബപ്രതിഷ്­ഠ,പഠിത്തര സമര്‍പ്പണം, എന്നി കര്‍മ്മങ്ങള്‍ താന്ത്രിക വിധിപ്രകാരം
തന്ത്രി മുഖ്യർ നടത്തുന്നു.

ഓരോ ക്ഷേത്രങ്ങളും സ്ഥാപിച്ചിട്ടുള്ളത്‌ പ്രത്യേക ശാസ്‌ത്രവിധികളനുസരിച്ചാണ്‌. ഒരു ദൈവീകരൂപത്തെ ദൈവീക ചൈതന്യമുള്ള ഒന്നായി രൂപാന്തരപ്പെടുത്തുന്ന സവിശേഷമായ ഒരു പ്രക്രിയയാണ് പ്രതിഷ്‌ഠ കർമ്മങ്ങൾ. കലയും ശാസ്ത്രവും കരവിരുതും സമന്വയിപ്പിച്ചുകൊണ്ട് ദൈവീക ചൈതന്യത്തെ,ഈശ്വരസാമിപ്യത്തെ അതിലേക്കു ആവാഹിക്കുന്ന ശ്രേഷ്ടമായ ഒരു കർമ്മം . ഈ കർമ്മങ്ങളിൽ പങ്കെടുക്കുന്നതും ഭാഗമാകുന്നതും ദൈവാനുഗ്രഹം കിട്ടും എന്നാണ് വിശ്വാസം.

പ്രതിഷ്­ഠ കർമ്മ പരിപാടികളിൽ പങ്കെടുക്കാനും പുജാതികർമ്മങ്ങൾ സ്പോൺസർ ചെയ്യുവാനും ഭക്തർക്ക് ക്ഷേത്രവുമായി ബന്ധപ്പെടാവുന്നതാണ്.

വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ (606 Halstead Ave, Mamaroneck , NY 10543) പ്രതിഷ്‌ഠ കർമ്മത്തിലേക്കും എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നതായി ക്ഷേത്രം പ്രസിഡന്റ് പാർത്ഥസാരഥി പിള്ളയും ക്ഷേത്ര കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു: പാർത്ഥസാരഥി പിള്ള (914 -439 -4303)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments