Thursday, December 7, 2023

HomeAmericaഎന്തുകൊണ്ട് ജെയിംസ് ഇല്ലിക്കല്‍ ഫോമാ പ്രസിഡന്റാകണം

എന്തുകൊണ്ട് ജെയിംസ് ഇല്ലിക്കല്‍ ഫോമാ പ്രസിഡന്റാകണം

spot_img
spot_img

ഒരു സംഘടനയുടെ വളർച്ചയും തളർച്ചയും ആ പ്രസ്ഥാനത്തിന്റെ നേതൃത്വ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘാടക ബോധത്തെ ആശ്രയിച്ചിരിക്കും. ഫോമാ പോലെ പ്രബലമായ ഒരു സംഘടനയെ ജനകീയമാക്കുവാൻ അനുഭവ പരിജ്ഞാനമുള്ള ,സംഘാടക വൈഭവമുള്ള നേതൃത്വം അത്യാവശ്യമാണ് .ഏത് വലിയ ഉത്തരവാദിത്വം ആയിക്കോട്ടെ, അത് സമയബന്ധിതമായി, ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുക എന്നതാണ് ഒരു നേതാവിന്റെ ജോലി.

ഏറ്റെടുക്കുന്ന ഏതൊരു ജോലിയും പരാതിയും പരിഭവവുമില്ലാതെ കൃത്യതയോടെ നിര്‍വ്വഹിക്കുന്ന ഒരു സംഘാടകനാണ് ജെയിംസ് ഇല്ലിക്കല്‍. ഫോമയുടെ 2022-24 കാലയളവിലെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. നേടേണ്ടവയെ കൃത്യമായി പ്ലാന്‍ ചെയ്ത് ജീവിതത്തിന്‍റെ ഭാഗമാക്കുവാനുള്ള ശ്രമങ്ങള്‍, അവയെ വിജയിപ്പിച്ചെടുക്കുവാന്‍ സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍. സംഘാടനം, വിലയിരുത്തല്‍, നടപ്പിലാക്കല്‍ എന്നിവയുടെ ആള്‍രൂപമാണ് ജെയിംസ് ഇല്ലിക്കല്‍.

ഫോമയ്‌ക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച സംഘാടകൻ .1984 ലാണ് ജെയിംസ് ഇല്ലിക്കൽ അമേരിക്കയിലെത്തുന്നത് .ആദ്യം ന്യൂജേഴ്സിയിൽ . 1988 ൽ ഫ്ലോറിഡ,താമ്പയിലേക്ക് മാറി . ഈ സമയത്ത് റെസ്പിറേറ്ററി തെറാപ്പി കോഴ്സ് പഠിക്കുന്നു. രണ്ടര വർഷം . 1992 ൽ ടാമ്പ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ റെസ്‌പിറേറ്ററി തെറാപ്പിസ്റ്റായി ജോലിക്ക് കയറി. പതിനഞ്ച് വർഷം ഹോസ്പിറ്റൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2018 ൽ ബിസിനസിലേക്ക് മാറി. ഈ കാലയളവിലാണ് മലയാളി സംഘടനാ പ്രവർത്തനത്തിൽ കൂടുതൽ സജീവമാകുന്നത്.

ജാതി, മത കൂട്ടായ്മകൾക്കപ്പുറത്ത് മലയാളികൾ തമ്മിൽ ഒരു ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടിൽ നിന്നെത്തിയവർ തമ്മിൽ , കുടുംബങ്ങൾ തമ്മിൽ കണ്ടുമുട്ടലുകൾ, ഒത്തു ചേരലുകൾ അക്കാലത്ത് സജീവമായി. അങ്ങനെയാണ് MACF (മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ) ന്റെ തുടക്കം. രണ്ട് തവണ MACF ന്റെ പ്രസിഡന്റായി സേവനമനുഷ്ടിച്ചു.2018 – ഫോമാ കൺവൻഷൻ ജനറൽ കൺവീനർ,ഹെൽപ്പിംഗ് ഹാൻഡ്‌സ് (സൺ ഷൈൻ, സൗത്ത് ഈസ്റ്റ്, സതേൺ )സോണൽ കോഡിനേറ്റർ ആയിരുന്നു .

ഫോമയുടെ തുടക്കം മുതൽ സൗമ്യ സാന്നിധ്യമായി മുതൽ ഫോമയ്ക്കൊപ്പം ഉണ്ട്. യുവജനങ്ങൾക്കും, വനിതകൾക്കും കൂടുതൽ അവസരങ്ങൾ നൽകി സംഘടനാ പ്രവർത്തനശൈലിക്ക് വേറിട്ടൊരു മാതൃകയാണ് ഫോമയ്‌ക്കുള്ളതെന്ന് ജെയിംസ് ഇല്ലിക്കലിന്റെ വിലയിരുത്തൽ .സംഘടനാ പ്രവർത്തനത്തിന്റെ ഏറ്റവും പ്രധാന വശം അതിന്റെ നടത്തിപ്പും, അതുവഴി ഉണ്ടാകുന്ന അംഗീകാരവുമാണ്. അത്തരം സംഘാടനമാണ് ജെയിംസ് ഇല്ലിക്കലിൻറെ ശക്തി .

2009 ൽ ജോൺ ടൈറ്റസ് ഫോമാ പ്രസിഡന്റ് ആയിരുന്ന സമയത്ത് സംഘടിപ്പിച്ച ഫോമാ നാഷണൽ യൂത്ത് ഫെസ്റ്റിവൽ ഗ്രാന്റ് ഫിനാലെയുടെ ചെയർമാൻ ആയിരുന്നു ജെയിംസ് ഇല്ലിക്കൽ. ഫ്ലോറിഡയിൽ സംഘടിപ്പിച്ച ഈ യൂത്ത് പ്രോഗ്രാം ഫോമയുടെ ചരിത്രത്തിലെ ഒരേട് കൂടിയാണ്. കൃത്യതയോടെ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിക്ക് അമേരിക്കയിൽ നിന്ന് അഭിനന്ദനപ്രവാഹമായിരുന്നു. അദ്ദേഹത്തിന്റെ സംഘടനാ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം കൂടിയായി മാറി അത് . 2010 ൽ ഫോമയുടെ ആർ.വി.പി ആയി. 2018 ൽ ചിക്കാഗോ ഫോമാ കൺവൻഷനിൽ ഏറ്റവും മികച്ച മലയാളി അസോസിയേഷനായി MACF നെ തെരഞ്ഞെടുക്കുമ്പോൾ അതിന്റെ സ്ഥാപക പ്രവർത്തകൻ, പ്രസിഡന്റ്, എന്ന നിലയിൽ വലിയ സ്നേഹമാണ് ഫോമാ സഹപ്രവർത്തകരിൽ നിന്ന് ലഭിച്ചത്. കൂടാതെ ആ കൺവൻഷന്റെ ജനറൽ കൺവീനറുമായിരുന്നു. സെൻട്രൽ ഫ്ലോറിഡയിൽ സംഘടിപ്പിക്കപ്പെട്ട വള്ളം കളി മത്സരം, വടം വലി മത്സരം,വോളിബോൾ മത്സരം എന്നിവയ്ക്കെല്ലാം കൃത്യമായ പ്ലാനിങ്ങോടെ നേതൃത്വം നൽകിയത് ചരിത്രം .


ഏത് വ്യക്തികളോടും സൗമ്യതയോടെ ഇടപഴകാനുള്ള പ്രത്യേക കഴിവാണ് ജെയിംസ് ഇല്ലിക്കലിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടു തന്നെ ഫാമിലി ടീമിന്‍റെ വിജയത്തിന്, ജെയിംസ് ഇല്ലിക്കലിന്‍റെ നേതൃത്വം ഫോമാ പ്രവര്‍ത്തകര്‍ അംഗീകരിക്കും എന്ന് അദ്ദേഹത്തിനും ടീമിനും ഉറപ്പുണ്ട്.ഫോമയുടെ അമരത്തേക്കുള്ള യാത്രയില്‍ ജെയിംസ് ഇല്ലിക്കലിന് ലഭിക്കുന്ന പിന്തുണയുടെ ശക്തി അദ്ദേഹം ഉണ്ടാക്കിയെടുത്ത സ്നേഹ ബന്ധങ്ങളാണ്. ഈ സ്നേഹ ബന്ധങ്ങൾക്ക് കൈപിടിക്കാൻ ഒപ്പം കരുത്തരായ ഫാമിലി ടീമും ഒപ്പമുണ്ട്.

ഏറ്റവും സൗമ്യനായ ഫോമയുടെ നേതാവ് ,ഏറ്റവും മികച്ച സംഘാടകൻ ,മനുഷ്യ സ്‌നേഹി എന്നീ നിലകളിലെല്ലാം സംഘടനയ്ക്കും സമൂഹത്തിനും മാതൃകയാക്കാവുന്ന ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്ന ഫാമിലി ടീം ആകട്ടെ അടുത്ത ഫോമയെ നയിക്കേണ്ടത് .


ജനറൽ സെക്രട്ടറിയായി വിനോദ് കൊണ്ടൂർ ഡിട്രോയിറ്റ്‌ ,ട്രഷറർ ആയി ജോഫ്രിൻ ജോസ് ന്യൂ യോർക്ക് യോങ്കേഴ്‌സ് ,വൈസ് പ്രസിഡന്റ് സിജിൽ പാലക്കലോടി കാലിഫോർണിയ ,ജോയിന്റ് സെക്രട്ടറി ബിജു ചാക്കോ ന്യൂ യോർക്ക് ലോങ്ങ് ഐലൻഡ് ,ജോയിന്റ് ട്രഷറർ ബബ്ലു ചാക്കോ ടെന്നസി നാഷ്‌ വിൽ എന്നിവർ 2024 ഫോമ ഫാമിലി ടീമിന്റെ പ്രതിനിധികളായി മത്സരിക്കുന്നു.


ഫോമാ ഫാമിലി ടീമിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഫോമാ പ്രവർത്തകർ അണിനിരക്കണമെന്ന് പ്രസിഡന്റ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ അറിയിച്ചു .ഒപ്പം നിൽക്കുക,സഹപ്രവർത്തകരെ കേൾക്കുക എങ്കിൽ മാത്രമേ കൂട്ടായ വിജയം സാധ്യമാകു എന്നതാണ് അദ്ദേഹത്തിന്റെ നയം .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments