Tuesday, April 29, 2025

HomeAmericaഅജു ഉമ്മനെയും, സിജു സെബാസ്റ്റ്യനെയും ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ അഭിനന്ദിച്ചു

അജു ഉമ്മനെയും, സിജു സെബാസ്റ്റ്യനെയും ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ അഭിനന്ദിച്ചു

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

2022 ജൂലൈ 8 ആം തിയതി ഫ്ലോറിഡയിലെ ഒർലാണ്ടോ ഡബിൾ ട്രീ ഹോട്ടലിൽ വെച്ച്‌ നടന്ന ഫൊക്കാനാ ഇലക്ഷനിൽ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞടുത്ത അജു ഉമ്മനെയും, സിജു സെബാസ്റ്റ്യനെയും ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ (ലിംക) അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ബോബൻ തോട്ടം അറിയിച്ചു.

ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനും ട്രൈസ്റ്റേറ്റ് മലായാളി കമ്യൂണിറ്റിയിൽ അറിയപ്പെടുന്ന അജു ഉമ്മൻ കേരള ബാലജന സഖ്യത്തിലൂടെയാണ് പ്രവർത്തനം തുടങ്ങി സെക്രട്ടറി പദവി വരെ എത്തി. ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും റെസ്‌പിറ്റോറി ഡിഗ്രിയും , ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ഡിഗ്രിയും നേടിയിടുള്ള അജു ഗ്ലെൻകോവിലുള്ള നോർത്ത് വെൽ ഹെൽത്ത് സിസ്റ്റം ഹോസ്പിറ്റൽ ജോലി ചെയ്യുന്നു.

അസോസിയേഷന്റെ സജീവ പ്രവർത്തകനും ന്യൂ യോർക്കിൽ അറിയപ്പെടുന്ന സമുഖ്യ പ്രവർത്തകനുമായ സിജു സെബാസ്റ്റ്യൻ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർസ് ഡിഗ്രിയും ഉള്ള സിജു നാസ്സു കൗണ്ടിയിൽ സീനിയർ അക്കൗണ്ടന്റ് ആയി ജോലി ചെയുന്നു.

അജു ഉമ്മനെയും, സിജു സെബാസ്റ്റ്യന്റെയും വിജയം ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷന്റെ വിജയം കുടി ആണെന്നും ഇവർക്ക് എല്ലാവിധ ആശംസകൾ നേരുന്നതിനോടൊപ്പം ഇവരുടെ പ്രവർത്തങ്ങൾക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ് പ്രസിഡന്റ് ബോബൻ തോട്ടം, മറ്റ് ഭാരവാഹികളും കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments