വാഷിംഗ്ടണ്‍: സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച തന്റെ നിലപാട് കൃത്യമായി അറിയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
മനുഷ്യാവകാശ പ്രശ്നങ്ങളില്‍ തനിക്കും അമേരിക്കയ്ക്കും നിശ്ബദരായി ഇരിക്കാനാവില്ല. ഇത്തരം കാര്യങ്ങള്‍ക്കായി താന്‍ ശക്തമായി നില കൊള്ളുമെന്നും ബൈഡന്‍ വ്യക്തമാക്കി.
ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി അറേബ്യയെ ഒറ്റപ്പെടുത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ ജോ ബൈഡന്റെ പ്രഖ്യാപനം. എന്നാല്‍ ബൈഡന്റെ സൗദി സന്ദര്‍ശനം പഴയ നിലപാടില്‍ നിന്നുളള മലക്കം മറിച്ചിലെന്നായിരുന്നു പരക്കെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ ഖഷോഗി വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയതായി ജോ ബൈഡന്‍ അറിയിച്ചു.
2018 ല്‍ തുര്‍ക്കിയില്‍ വച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഖഷോഗിയുടെ കൊലപാതകമെന്നായിരുന്നു യു എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.