Tuesday, April 29, 2025

HomeAmericaടെക്‌സസ് ഡമോക്രാറ്റിക് പാര്‍ട്ടി അദ്ധ്യക്ഷനായി ഗിര്‍ബര്‍ട്ടൊ ഹിനോസ് തിരഞ്ഞെടുക്കപ്പെട്ടു

ടെക്‌സസ് ഡമോക്രാറ്റിക് പാര്‍ട്ടി അദ്ധ്യക്ഷനായി ഗിര്‍ബര്‍ട്ടൊ ഹിനോസ് തിരഞ്ഞെടുക്കപ്പെട്ടു

spot_img
spot_img

പി പി ചെറിയാന്‍

ഡാളസ്: ഡമോക്രാറ്റിക് പാര്‍ട്ടി ടെക്‌സസ് അദ്ധ്യക്ഷനായി ഗില്‍ബര്‍ട്ടൊ ഹിനോസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഡമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന സമ്മേളനം രണ്ടുദിവസമായി ഡാളസ്സില്‍ നടക്കുകയായിരുന്നു. ജൂലായ് 16 ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. കെ ബെയ്‌ളി ഹാച്ചിസണ്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു സമ്മേളനത്തിന് വേദി ഒരുക്കിയിരുന്നത്.

2012 മുതല്‍ സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷനായി തുടരുന്നതിനാല്‍ പുതിയൊരാള്‍ തിരഞ്ഞെടുക്കപ്പെടണമെന്ന നേതാക്കളുടെ താല്‍പര്യം പരിഗണിക്കാതെയാണ് ഡലിഗേറ്റുകള്‍ വീണ്ടും സംസ്ഥാന അദ്ധ്യക്ഷപദം ഗില്‍ബെര്‍ട്ടൊയെ ഏല്പിച്ചത്. രണ്ടാം റൗണ്ട് വോട്ടെടുപ്പിലാണ് ഗില്‍ബെര്‍ട്ടൊ വിജയം ഉറപ്പിച്ചത്.

ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 58 ശതമാനം ഡലിഗേറ്റുകള്‍ ഗില്‍ബെര്‍ട്ടൊക്ക് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ എതിരാളി കിം ദാല്‍സന് 40 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
കാമറോണ്‍ കൗണ്ടി മുന്‍ ജഡ്ജിയായിരുന്ന ഗില്‍ബെര്‍ട്ടൊ സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയിരുന്നു.

ഈ വര്‍ഷം ടെക്‌സസ്സില്‍ നടക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ബെറ്റൊ ഒ റൂര്‍ക്കെയുടെ വിജയം ഉറപ്പിക്കേണ്ട ഉത്തരവാദിത്വം കൂടി പുതിയ പ്രസിഡന്റില്‍ നിഷിപ്തമാണ്. നിലവിലുള്ള ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന് കനത്ത വെല്ലുവിളിയാണ് ബെറ്റൊ ഇത്തവണ ഉയര്‍ത്തിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments