Tuesday, August 9, 2022

HomeAmericaകെ എ ഡി യുടെ സാംസ്‌ക്കാരിക സമ്മേളനം; പി. കേശവ ദേവ് അനുസ്മരണം നടത്തി

കെ എ ഡി യുടെ സാംസ്‌ക്കാരിക സമ്മേളനം; പി. കേശവ ദേവ് അനുസ്മരണം നടത്തി

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ്: പ്രശസ്ത നോവലിസ്റ്റും ചെറു കഥാ കൃത്തും നാടകകൃത്തുമായിരുന്ന പി. കേശവ ദേവിന്റെ സ്മരണര്‍ത്ഥം കേശവ ദേവ് ട്രസ്റ്റ് നല്‍കുന്ന പുരസ്‌കാരം കഴിഞ്ഞ 18 വര്‍ഷമായി നടന്നു പോകുന്നു. വിവിധ മേഖലയില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. സാഹിത്യം, ആരോഗ്യ-സാമൂഹ്യമേഖലയിലെ പ്രവര്‍ത്തനം കൂടാതെ ഇത്തവണ മുതല്‍ കേരളത്തിന് പുറത്ത് മലയാള ഭാഷക്കും സാഹിത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനക്കും വേണ്ടിയും അവാര്‍ഡ് ഏര്‍പ്പെടുത്തിരിക്കുന്നു. പ്രഥമ മലയാളം പുരസ്‌കാരം കേരള അസോസിയേഷന്‍ ഓഫ് ഡള്ളസിന് ലഭിച്ചു.

അസോസിയേഷന്‍ ഓഫ് ഡാലസിന്റെ സാംസ്‌ക്കാരിക – സാഹിത്യ പ്രവര്‍ത്തനത്തെയും, വിപുലമായ ഗ്രന്ഥശാലയെയും, മലയാളം പഠന കളരിയെയും മുന്‍ നിര്‍ത്തിയായിരുന്നു പുരസ്‌കാരത്തിന് നിര്‍ണ്ണായകമായത്.

കേശവദേവ് ട്രസ്റ്റ് പതിനഞ്ചാമത് പി. കേശവദേവ് സാഹിത്യ പുരസ്‌കാരം പ്രശസ്ത ഡോക്ടറും ഭാഷ പണ്ഡിതനും സാഹിത്യക്കാരനുമായ ഡോ. എം. വി. പിള്ളക്ക് ലഭിച്ചപ്പോള്‍ തദവസരത്തില്‍ ഡോ. എം. വി. പിള്ള നടത്തിയ മറുപടി പ്രസംഗത്തില്‍ കേശവദേവ് പുരസ്‌കാരത്തിനായി തന്നെ തിരെഞ്ഞെടുത്തതു വഴി പ്രവാസ സംഘടനകള്‍ക്കും സാഹിത്യക്കാരന്‍മാര്‍ക്കും ഭാഷ സ്‌നേഹികള്‍ക്കുമുള്ള ഒരംഗീകരമായി ഞാന്‍ ഇതിനെ കാണുന്നു. കാരണം മലയാള ഭാഷയെ അകലെ നിന്ന് സ്‌നേഹിക്കുകയും മലയാള സാഹിത്യത്തെ അകലെ നിന്നാസ്വദിക്കുകയും ചെയ്യുന്ന സാഹിത്യ കാരന്മാര്‍, സംഘടനകള്‍, സാഹിത്യ സഹൃദയര്‍ എന്നിവരെയൊക്കെ തന്നെ വരും വര്‍ഷങ്ങളില്‍ കേശവദേവ് പുരസ്‌കാരങ്ങളുടെ ഭാഗമാക്കേണ്ടതാണെന്ന് വിനയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുകയുണ്ടായി.

കാരണം കേരളത്തിലെ മൂന്നര കോടി ജനങ്ങളില്‍ ഏഴിലൊന്നു ഭാഗം കേരളത്തിന് പുറത്താണ്. അവരൊക്കെ തന്നെ ഈ കാലമത്രയും അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. അവരിലൊരാളെ വിളിച്ചു വരുത്തി ആദരിക്കുക വഴി കേശവദേവ് ട്രസ്റ്റ് ഒരു പുതിയ മാനം സൃഷ്ടിച്ചിരിക്കുന്നു. അതു വഴി വിദേശത്തുള്ള സംഘടനകള്‍ സഹൃദയര്‍ എന്നിവരൊക്കെ നിങ്ങളെ സ്‌നേഹപൂര്‍വ്വം അഭിനന്ദിക്കും എന്നതില്‍ ഒരു തര്‍ക്കവുമുണ്ടാകുകയില്ല.

അതിനായി തനിക്ക് ലഭിച്ച അമ്പതിനായിരം രൂപ ആ കാര്യത്തിനായി വിനയോഗിക്കാന്‍ ഈ തുക സംഘാടക സമിതിയെ തിരിച്ചേല്‍പ്പിക്കുന്നതായും പി. കേശവദേവ് സാഹിത്യ പുരസ്‌കാരം സവിനയം സ്വീകരിക്കുന്നതായും

ഡോ. എം വി പിള്ള സംസാരിക്കുകയുണ്ടായി. അതുകൊണ്ടുതന്നെയും കേശവദേവ് ട്രസ്റ്റ് ഉപദേശക സമിതി തീരുമാനം ഏറ്റെടുത്തു മലയാളം പുരസ്‌കാരം പ്രഖ്യാപിച്ചത്. പി. കേശവ ദേവ് തന്റെ കാഴ്ചയില്‍ അധ:കൃതരായ ഒരു സമൂഹത്തിന്റെ കഥകളെയും കഥാപാത്രങ്ങളെയും നിറച്ചപ്പോള്‍ അദ്ദേഹം മലയാളത്തിന്റെ സാഹിത്യലോകത്ത് സാര്‍വകാലീകവും കലാതിവര്‍ത്തിയുമായ എഴുത്തുക്കാരനായി. അദ്ദേഹത്തിന്റെ അനുസ്മരണയും മലയാളം പുരസ്‌കാര ജേതാവായ

കെ എ ഡി യുടെ അനുമോദനസദസുമായി ഇത്തവണത്തെ സാംസ്‌ക്കാരിക സമ്മേളനം നടത്തിയത്. പ്രസ്തുത പരിപാടി പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ സ്വാഗതം പറയുകയും എം സി യായും അവാര്‍ഡ് വേദിയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു ഹിമ രവിന്ദ്രനാഥ് സംസാരിച്ചു. മുഖ്യ പ്രഭാഷണം ഡോ. എം. വി പിള്ളയായിരുന്നു.

സെക്രട്ടറി അനശ്വരം മാമ്പിള്ളി നന്ദി രേഖപ്പെടുത്തി. കെ എ ഡി യുടെ മുന്‍ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ കല്‍ചുറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ (ഐ സി ഇ സി) പ്രസിഡന്റ് ജോര്‍ജ് ജോസഫ് വെലങ്ങോലില്‍ സെക്രട്ടറി ജോസ്ഒച്ചാലില്‍ എ ന്നിവരുടെയൊക്കെ സാന്നിധ്യം പരിപാടിയെ കൂടുതല്‍ ശോഭയുള്ളതാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments