Sunday, April 27, 2025

HomeAmericaഉക്രയ്‌ന് ആയുധങ്ങള്‍ നല്‍കുന്നതു ത്വരിതപ്പെടുത്തും;ഡിഫന്‍സ് സെക്രട്ടറി

ഉക്രയ്‌ന് ആയുധങ്ങള്‍ നല്‍കുന്നതു ത്വരിതപ്പെടുത്തും;ഡിഫന്‍സ് സെക്രട്ടറി

spot_img
spot_img

പി പി ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി.: ഉക്രയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ, റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുന്നതിന് ഉക്രയ്ന്‍ സൈന്യത്തിന്റെ ആക്രമണം ശക്തിപ്പെടുത്തുന്നതിനും, കൂടുതല്‍ ആയുധങ്ങള്‍ ഉക്രയ്‌നിലേക്ക് അതിവേഗം അയയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി യു.എസ്.ഡിഫന്‍സ് സെക്രട്ടറി ലോയ്‌സ് ഓസ്റ്റിന്‍ ജൂലായ് 20 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യു.എസ്. മിലിട്ടറി അസിസ്റ്റന്‍സിന്റെ ഭാഗമായി നാലു റോക്കറ്റ് ലോഞ്ചേഴ്‌സ് ഉടല്‍ നല്‍കും. ഇതിനുമുമ്പു 12 റോക്കറ്റ് ലോഞ്ചേഴ്‌സ് നല്‍കിയിട്ടുണ്ട്. 200 യുക്രയ്ന്‍ സൈനീകരെ റോക്കറ്റ് ലോഞ്ചിങ്ങിനായി അഭ്യസിപ്പിച്ചിട്ടുണ്ടെന്നും ഓസ്റ്റിന്‍ പറഞ്ഞു.

ഉക്രയ്ന്‍ റഷ്യന്‍ സൈനീകര്‍ തുടര്‍ച്ചയായി വിവിധ സിറ്റികളില്‍ ഷെല്ലാക്രമണം നടത്തുന്നത് നിരപരാധികള്‍ കൊല്ലപ്പെടുന്നതിനും, നൂറുകണക്കിനാളുകള്‍ അവരുടെ സര്‍വ്വവും ഉപേക്ഷിച്ചു പാലായനം ചെയ്യുന്നതിനും ഇടയാക്കുന്നതായി ഓസ്റ്റിന്‍ പറഞ്ഞു. 5 മാസത്തോളമായി നീണ്ടു നില്‍ക്കുന്ന യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിന് റഷ്യയാണ് തീരുമാനിക്കേണ്ടതെന്നും, അതിന് റഷ്യ തയ്യാറാകുന്നില്ലെങ്കില്‍ ഉക്രയ്‌ന് കൂടുതല്‍ മിലിട്ടറി സഹായം ചെയ്യുന്നതിന് യു.എസ്. തയ്യാറാകുമെന്നും ഡിഫന്‍സ് സെക്രട്ടറി പറഞ്ഞു.

ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കാ ഉക്രയ്‌ന് ഇതുവരെ 6.1 ബില്യണ്‍ ഡോളറിന്റെ മിലിട്ടറി എയ്ഡ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments