ആന്റോ കവലയ്ക്കല്‍
ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ആദ്യകാല അംഗവും മുൻ പ്രസിഡന്റും (2013-14) ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുമായ സിബി ജോസഫ് പാത്തിക്കൽ കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ പ്രതിനിധിയായി, ഫോമാ ഷിക്കാഗോ റീജിയൺ പ്രതിനിഥിയായി നാഷണൽ കൗൺസിൽ മെമ്പറായി മത്സരിക്കുന്നു.
1977 മുതൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ സിബി ജോസഫ് പാത്തിക്കലിന്റെ സ്ഥാനാർത്ഥിത്വത്തെ ഏകപക്ഷീയമായി പിന്തുണയ്ക്കുകയും അതോടൊപ്പം ഫോമാ ഷിക്കാഗോ റീജിയണലിലെ സഹോദരി സംഘടകളോടും അവരുടെ പ്രതിനിഥികളോടും സിബി ജോസഫ് പാത്തിക്കലിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.