Monday, August 8, 2022

HomeAmericaപിതൃസ്മരണയുണർത്തി മന്ത്രയുടെ ആഭിമുഖ്യത്തിൽ കര്‍ക്കിടക വാവു­ബലി

പിതൃസ്മരണയുണർത്തി മന്ത്രയുടെ ആഭിമുഖ്യത്തിൽ കര്‍ക്കിടക വാവു­ബലി

spot_img
spot_img

ഞ്ജിത് നായർ

മന്ത്രയുടെ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) ആഭിമുഖ്യത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കിടക വാവു­ബലി നടത്താൻ അമേരിക്കയിൽ അവസരം ഒരുക്കുന്നു . രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യാനുസരണം കർമ്മത്തിനാവശ്യമായ വസ്തുക്കൾ വീടുകളിലേക്ക് അയച്ചു തരുന്നതാണ് .

കർക്കിടക വാവ് ദിനമായ ജൂലൈ 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് (C S T ) ഓൺലൈനിൽ (Zoom) പരികർമിയുടെ നിർദേശ പ്രകാരം അവരവരുടെ വീടുകളിലിരുന്ന് ബലി കർമങ്ങൾ നടത്താം . ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്കു ആവശ്യാനുസരണം വാവുബലി കിറ്റ് അയച്ചു കൊടുക്കുന്നതായിരിക്കും എന്ന് മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു .

മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ് ബലി ഇടുന്നത്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും , ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം.

നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ബലി കര്‍മം ചെയുമ്പോള്‍ , സ്വന്തം ഉള്ളില്‍ നിന്നും സ്വന്തം ബോധത്തെയാണ് ആവാഹിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നത്. നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം. ഇത് തന്നെയാണ് എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 716-986-3003, 713-480-0397

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments