റോയ് മുളകുന്നം
അവയവദാനം എന്ന മഹത് സന്ദേശം തന്റെ വൃക്ക ധാനത്തിലുടെ സമൂഹത്തിനുകാണിച്ചു കൊടുത്ത , വിശക്കുന്നവനെ അവന്റെ ഇടങ്ങളിൽ കണ്ടെത്തി അവന്റെവിശപ്പകറ്റുന്ന ഫാദർ ഡേവിസ് ചിറമേലച്ചന്റെ ഹങ്കർ ഹണ്ട് എന്ന ജീവകാരുണ്യപദ്ധതിയോടു ചേർന്ന് പ്രവ്രത്തിക്കുന്നതിന്റെ ഭാഗമായി ഫോമാ സെട്രൽ റീജിയന്റെസഹായ ഫണ്ട് ഫാദർ ഡേവീസ് ചിറമേലിനു കൈ മാറി.
ഫോമാ സെട്രൽ റീജിയൺ പ്രസിഡൻറ് ജോൺ പട്ടപതിയുടെ അദ്ധ്യക്ഷകയിൽകൂടിയ യോഗത്തിൽ ചിക്കാഗോ സീറോ മലബാർ നിയുക്ത ബിഷപ്പ് റവ.ഡോ. ജോയി ആലപ്പാട്ട് ചിക്കാഗോ സെൻറ് മേരിസ്ക്നാനായ പള്ളി വികാരിയും രൂപതാ വികാരി ജനറാളുമായ റവ. ഫാ.തോമസ്മുളവനാൽ ഫോമാ മുൻ നാഷണൽ പ്രസിഡൻറ് ബെന്നി വാച്ചാച്ചിറ,നാഷണൽകമ്മിറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ,
ആന്റോ കവലയ്ക്കൽ, ഫോമാനാഷണൽ വനിതാ പ്രതിനിധി ജൂബി വള്ളിക്കളം, ഫോമാ അഡ്വൈസറി കമ്മിറ്റിചെയർമാൻ പീറ്റർ കുളങ്ങര, വിവിധ അസ്സോസിയേഷനുകളെ പ്രതിനിധികരിച്ച്ചിക്കാഗോ മലയാളി അസ്സോസിയേഷൻ പ്രസിഡൻറ് ജോഷി വള്ളിക്കളം, ഇല്ലിനോയ് മലയാളി അസ്സോസിയേഷൻ പ്രസിഡൻറ് സിബു കുളങ്ങര, മിഡ് വെസ്റ്റ്മലയാളി അസ്സോസിയേഷൻ പ്രസിഡൻറ് സ്റ്റീഫൻ കിഴക്കേകുറ്റ്, ഫോമാ മുൻ ട്രഷർജോസി കുരിശുങ്കൽ, സണ്ണി വള്ളിക്കളം, ക്രിസ്റോസ് വടകര,സ്കോക്കി വില്ലേജ്കമ്മീഷണർ അനിൽകുമാർ പിള്ള തുടങ്ങിയവർ ഫാദർ ചിറമേലിന്റെ ജീവകാരുണ്യപ്രവർത്തികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി.