Thursday, April 25, 2024

HomeAmericaഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 22 മുതല്‍ 31 വരെ.

ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 22 മുതല്‍ 31 വരെ.

spot_img
spot_img

മാര്‍ട്ടിന്‍ വിലങ്ങോലില്‍

കൊപ്പേൽ (ടെക്സാസ്) : ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ  വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍  ജൂലൈ 22   (വെള്ളി)  അഭിവന്ദ്യ ബിഷപ്പ്  മാർ ലോറൻസ്  മുക്കുഴി  കൊടിയേറ്റുന്നതോടെ  തുടക്കമാവും . ജൂലൈ 22   മുതല്‍ 31  വരെയാണ് തിരുനാൾ.  ജൂലൈ 31 ഞായറാഴ്ച  നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്കു  അഭി. ബിഷപ്പ്  മാർ ലോറൻസ്  മുക്കുഴി  മുഖ്യകാർമ്മികത്വം   വഹിക്കും.   തിരുനാൾ ആഘോഷങ്ങൾക്ക്  ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ , കൈക്കാരന്മാരായ  എബ്രഹാം പി മാത്യൂ , പീറ്റർ തോമസ് ,  സാബു  സെബാസ്റ്റ്യൻ , ടോം ഫ്രാൻസീസ്,  ജോർജ് തോമസ്  (സെക്രട്ടറി) എന്നിവരടങ്ങുന്ന  പാരീഷ് കൌണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും.


തിരുനാൾ പരിപാടികൾ:

ജൂലൈ 22 വെള്ളി: വൈകുന്നേരം  6  മുതൽ ദിവ്യകാരുണ്യആരാധന.  വൈകുന്നേരം 7  നു കൊടിയേറ്റ്. തുടർന്ന്  വി. കുർബാന, നൊവേന ലദീഞ്ഞ്. (അഭി. ബിഷപ്പ്  മാർ ലോറൻസ്  മുക്കുഴി)

ജൂലൈ 23 ശനി: വൈകുന്നേരം  6   മുതൽ ദിവ്യകാരുണ്യആരാധന.   7  നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ )

ജൂലൈ 24 ഞായർ:  വൈകുന്നേരം  5  നു  ദിവ്യകാരുണ്യആരാധന.   6 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (വെരി. റവ  ബിഷപ്പ് മുക്കുഴി )

ജൂലൈ 25 തിങ്കൾ  വൈകുന്നേരം  6 മുതൽ   ദിവ്യകാരുണ്യആരാധന.   7  നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. എബ്രഹാം കളരിക്കൽ )

ജൂലൈ 26 ചൊവ്വ: വൈകുന്നേരം 6  മുതൽ ദിവ്യകാരുണ്യആരാധന.  7  നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. എബ്രഹാം തോമസ് വാവോലിമേപ്പുറത്ത്‌ )

ജൂലൈ 27 ബുധൻ: വൈകുന്നേരം 6  മുതൽ  ദിവ്യകാരുണ്യആരാധന.  7  നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജെയിംസ് നിരപ്പേൽ )

ജൂലൈ 28 വ്യാഴം:  വൈകുന്നേരം 6  മുതൽ  ദിവ്യകാരുണ്യആരാധന.  7  നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. വിൽസൺ വട്ടപ്പറമ്പിൽ)

ജൂലൈ 29 വെള്ളി: വൈകുന്നേരം 4   മുതൽ ദിവ്യകാരുണ്യആരാധന.  വൈകുന്നേരം 5    നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജൻ പുതിയപറമ്പിൽ ) .

തുടർന്നു ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന  “ഇടവകോത്സവ്‌   ” സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.

ജൂലൈ 30 ശനി:  വൈകുന്നേരം 4   മുതൽ ദിവ്യകാരുണ്യആരാധന.  വൈകുന്നേരം 5    നു വി. കുർബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ ജെയിംസ് നെടുമാങ്കുഴി).  
വൈകുന്നേരം 7 നു  സെന്റ് അൽഫോൻസാ  പാരീഷ് യുവജനങ്ങൾ നയിക്കുന്ന “ഗാനമേള”  സെന്റ്.  അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.

ജൂലൈ 31 ഞായർ:  വൈകുന്നേരം 5  ന് ആഘോഷമായ തിരുനാൾ കുർബാന.  ( അഭി. ബിഷപ്പ്  മാർ ലോറൻസ്  മുക്കുഴി). തുടർന്ന്  ആഘോഷമായ   പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും,  തുടർന്ന് തിരുന്നാൾ കോടിയിറക്കവും നടക്കും. സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.  തിരുനാൾ പരിപാടികളിലേക്ക് ഏവരെയും   സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments