ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ഓണം 2022 സെപ്തംബര്‍ 17 ശനിയാഴ്ച ആഘോഷിക്കുന്നു. ഈസ്റ്റ് ബ്രോണ്‍സ്വിക് പെര്‍ഫോമന്‍സ് ആര്‍ട്‌സ് സെന്ററില്‍ ( ഖങജഅഇ) വെച്ച് നടത്തപ്പെടുന്ന ഓണാഘോഷചടങ്ങുകളില്‍ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്ത് അടക്കം വിവിധ തനതു കേരള കലാരുപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയോടെ ആരംഭിക്കും ,
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന വിവിധ കലാപരിപാടികളില്‍ ന്യൂ ജേഴ്‌സിയിലെ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര മറ്റു നൃത്ത നൃത്യങ്ങള്‍, പ്രശസ്ത ഗായകര്‍ ചേര്‍ന്ന് ഒരുക്കുന്ന സംഗീത സായാന്ഹ്നം കൂടാതെ കേരളത്തിലെ പ്രമുഖ സിനിമാതാരങ്ങള്‍ അടക്കമുള്ള അനേകം കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോ, സിത്താര്‍ പാലസ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ കാന്‍ജ് ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.
അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷച്ചടങ്ങുകളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജെയിംസ് ജോര്‍ജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തന്‍വീട്ടില്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍, പ്രീത വീട്ടില്‍, (കള്‍ച്ചറല്‍ അഫയേഴ്‌സ്) സലിം മുഹമ്മദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), റോബര്‍ട്ട് ആന്റണി ( ചാരിറ്റി അഫയേഴ്‌സ്), ഷിജോ തോമസ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ബെവന്‍ റോയ് ( യൂത്ത് അഫയേഴ്‌സ്),എക്‌സ് ഒഫീഷ്യല്‍ ജോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
വാര്‍ത്ത : ജോസഫ് ഇടിക്കുള.