Tuesday, April 29, 2025

HomeAmericaഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലഡല്‍ഫിയയുടെ സില്‍വര്‍ ജൂബിലി ജൂലൈ 30-ന്

ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലഡല്‍ഫിയയുടെ സില്‍വര്‍ ജൂബിലി ജൂലൈ 30-ന്

spot_img
spot_img

സുരേഷ് നായര്‍

ഫിലഡല്‍ഫിയ: ചരിത്ര നഗരിയായ ഫിലഡല്‍ഫിയയ്ക്ക് തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാ-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം (സില്‍വര്‍ജൂബിലി) 2022 ജൂലൈ 30-ന് ക്രിസ്‌തോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ കമനീയമായ ഓഡിറ്റോറിയത്തില്‍ വച്ചു (999 ഗാന്റോയി റോഡ്, ഫിലഡല്‍ഫി, പി.എ 19115) നടത്തുന്നു.

ജൂലൈ 30-ന് 5 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയോടെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ജൂബിലി ആഘോഷങ്ങള്‍ക്ക് അമേരിക്കയിലെ പ്രമുഖ സാസംസ്‌കാരിക നായകന്മാരും ഫിലഡല്‍ഫിയയിലെ മറ്റ് സംഘടനാ പ്രവര്‍ത്തകരും അണിനിരക്കും. തുടര്‍ന്ന് ജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും.

സില്‍വര്‍ ജൂബിലി സമ്മേളനം ചരിത്രമുഹൂര്‍ത്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ധൃതഗതയില്‍ നടക്കുന്നതായി കോര്‍ഡിനേറ്റര്‍ മനു ചെറുകത്തറ അറിയിച്ചു. സമ്മേളനത്തില്‍ സംഘടനയിലെ മുതിര്‍ന്ന പൗരന്മാരേയും, മുന്‍ പ്രസിഡന്റുമാരേയും ആദരിക്കും. പൊതുസമ്മേളനത്തിനുശേഷം കലാപരിപാടികള്‍ക്ക് തിരിതെളിയും. ഡാന്‍സ്, മിമിക്രി, ഗാനമേള എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

‘സംഗീതമഴ’ എന്ന പ്രത്യേക സംഗീത പരിപാടി ശബരീനാഥ് (ന്യൂയോര്‍ക്ക്), കാര്‍ത്തിക ഷാജി (വാഷിംഗ്ടണ്‍ ഡിസി) എന്നിവര്‍ സംയുക്തമായി അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി സുരേഷ് നായര്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. അതിന്റെ ചുമതല മാത്യു ജോര്‍ജിനാണ്.

ജൂബിലി ബാങ്ക്വറ്റിലേക്ക് ഫിലഡല്‍ഫിയയിലെ എല്ലാ മലയാളികളേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റെജി ചെറുകത്തറ, സെക്രട്ടറി സുരേഷ് നായര്‍, ട്രഷറര്‍ സുനില്‍ ലാമണ്ണില്‍, പി.ആര്‍.ഒ ജോര്‍ജ് മാത്യു എന്നിവര്‍ സംയുക്തമായി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments