Tuesday, April 29, 2025

HomeAmericaവെസ്റ്റേൺ റീജിയനിൽ നിന്നും ഫോമാ കൺവെൻഷനിലേക്ക് വലിയ തോതിൽ രജിസ്ട്രേഷൻ മുന്നേറ്റം

വെസ്റ്റേൺ റീജിയനിൽ നിന്നും ഫോമാ കൺവെൻഷനിലേക്ക് വലിയ തോതിൽ രജിസ്ട്രേഷൻ മുന്നേറ്റം

spot_img
spot_img

(ഫോമാ ന്യൂസ് ടീം )

ഫോമയുടെ വെസ്റ്റേൺ റീജിയണിൽ നിന്നും കാൻകൂനിൽ നടക്കുന്ന കൺവെൻഷനിലേക്ക് ഫാമിലി രജിസ്ട്രേഷനുകൾ വളരെയധികം മുന്നേറുകയാണ്. ഇതുവരെയുള്ള ഫോമാ കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി ഏകദേശം ഏഴുപത്തോളം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സാധാരണയായി വളരെ കുറഞ്ഞ രജിസ്ട്രേഷനാണ് വെസ്റ്റേൺ റീജിയണിന് പുറത്തുവച്ച് കൺവെൻഷൻ നടക്കുമ്പോൾ ലഭിക്കാറുള്ളത് കാലിഫോർണിയയിൽ നിന്നും ലഭിക്കാറുള്ളത്.


കൺവെൻഷൻ ചെയർമാൻ പോൾ ജോൺ (റോഷൻ), വെസ്റ്റേൺ റീജിയണിലെ സിയാറ്റലിൽ നിന്നാണുള്ളത്. അർ.വി.പി ജോസ് വടകര, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസഫ് ഔസോ പ്രിൻസ് നെച്ചികാട്ട് എന്നിവരോടൊപ്പം വിമൻസ് ഫോറം ട്രഷററായ ജാസ്മിൻ പരോളും വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമാണ്.

റെനി പൗലോസ്, സിജിൽ പാലക്കലോടി എന്നിവരാണ് ഫോമയുടെ വെസ്റ്റേൺ റീജിയൺ കവെൻഷൻ കോചെയർ, കോർഡിനേറ്റർ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൺവൻഷൻ രജിസ്ട്രേഷന്റെ ചുക്കാൻ പിടിക്കുന്നവരിൽ ഒരാളായ രജിസ്ട്രേഷൻ കമ്മിറ്റി കോ ചെയർ സജൻ മൂലപ്ലാക്ക വെസ്റ്റേൺ റീജിയണൽ നിന്നുളളതാണ്.

വെസ്റ്റേൺ റീജിയണിൽ നിന്നും വളരെ നല്ല പ്രതികരണമാണ് എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്നുവരെയുള്ള ഏതൊരു സംഘടനയുടെയും നാഷണൽ കൺവെൻഷനെക്കാൾ റീജിയന്റെ പ്രാധിനിധ്യം ഈ കൺവെൻഷനിൽ കാണാൻ സാധിക്കും എന്നുള്ളത് ഉറപ്പാണെന്ന് ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments