Monday, August 8, 2022

HomeAmericaഗ്ലോബൽ ഇന്ഡ്യൻ കൗൺസിൽ (ജിഐസി) ഗ്ലോബൽ പ്രസിഡന്റ് : പി. സി. മാത്യു, ജനറൽ സെക്രട്ടറി:...

ഗ്ലോബൽ ഇന്ഡ്യൻ കൗൺസിൽ (ജിഐസി) ഗ്ലോബൽ പ്രസിഡന്റ് : പി. സി. മാത്യു, ജനറൽ സെക്രട്ടറി: സുധീർ നമ്പ്യാർ

spot_img
spot_img

ഡോ. മാത്യു ജോയിസ് 

ഗ്ലോബൽ ഇന്ഡ്യൻ കൗൺസിൽ (ജിഐസി) എന്ന പേരിൽ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് വേണ്ടി നിലകൊള്ളാൻ കൂടുതൽ പ്രമുഖമായ ഒരു ആഗോള ശൃംഖല രൂപീകരിച്ചു.

ഡാളസ്:ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC) Inc. ഇന്ത്യൻ വംശജരായ ആളുകളുടെ ലാഭേച്ഛയില്ലാത്ത ഒരു ആഗോള ശൃംഖലയാണ്. യുവജനങ്ങളെയും വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും മറ്റു സമാന ചിന്താഗതിയുള്ള സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരെയും, ലോകമെമ്പാടുമുള്ള സമൂഹത്തിന് പ്രയോജനപ്പെടുന്ന സംരംഭങ്ങളിൽ ബന്ധിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായും ഈ നെറ്റ് വർക്ക് സംഘടനയുടെ ഉദ്ദേശ്യം . ജിഐസി, ജാതി മത രാഷ്‌ട്രീയ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഒരു സാർവ്വ ലൗകിക സംഘടനയാണ്. സമൂഹത്തിന്റെയും നന്മയ്ക്കും പുരോഗമനത്തിനും ലക്ഷ്യമിടുന്ന ഏതൊരു ഇന്ത്യൻ സാമൂഹിക സാംസ്‌കാരിക സംഘടനയ്ക്കും ശൃംഖലയ്ക്കും, ജിഐസിയുമായി അഫിലിയേറ്റ് ചെയ്യാൻ കഴിയും. അഫിലിയേറ്റ് ചെയ്യപ്പെടുവാനായി രൂപീകരിച്ച വിഭാഗത്തിന്റെ തലവൻ മുൻ പോളണ്ട് അംബാസിഡർ ആയി സേവനം അനുഷ്ടിച്ച ശ്രീകുമാർ മേനോൻ ആണ്. നിരവധി പ്രമുഖർ, സാമൂഹിക സ്വാധീനം ചെലുത്താൻ കഴിവുള്ളവർ, മുൻ ഇന്ത്യൻ അംബാസഡർമാർ, മുൻ ഡിജിപിമാർ, മുൻ ഐഎഎസ്, മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥർ എന്നിവരും മറ്റ് അഭ്യുദയകാംക്ഷികളും സമൂസേവനത്തിനായി തങ്ങളുടെ നിതാന്തമായ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഗ്ലോബൽ ഇന്ത്യൻ നെറ്റ്‌വർക്കിന്റെ പിൻബലമായി പ്രവർത്തിക്കുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സ്ഥാപക അംഗങ്ങൾ 2022 ജൂലൈ 9 ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 7:00 മണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ സംഘടനയുടെ കാഴ്ചപ്പാടും ദൗത്യവും അംഗീകരിക്കുന്നതിനും ഒരു ആഗോള കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുമായി യോഗം ചേർന്നു. ഈശ്വര പ്രാർത്ഥനക്കു ശേഷം ജയ്പൂർ ജെകെ ലക്ഷ്മിപത് സർവകലാശാലയിലെ പ്രൊഫസർ ഡോ.മിലിന്ദ് തോമസ് തേമാലിൽ സദസ്സിനെ പരിചയപ്പെടുത്തി. കഴിഞ്ഞ ആറുമാസത്തോളം സമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം പ്രതിനിധികളുമായി ചർച്ചകൾ ചർച്ചകൾ നടത്തുകയും ആദ്യ മീറ്റിംഗിൽ തന്നെ ഡോ. താരാ സാജൻ സംഘടനയുടെ വിഷൻ, മിഷൻ, ഘടന മുതലായവ വായിക്കുകയും ഒരേ സ്വരത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. ലോകം എമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തെ ഒരേ ചരടിൽ കോർത്തിണക്കുന്ന മനോഹരമായ ആശയങ്ങളും ആദർശവും ഉൾകൊള്ളുന്ന പാക്കേജ് രൂപീകരിക്കുന്നതിൽ, മുഖ്യ സംഘാടകനായ പി. സി. മാത്യു, ഡോ. അറ്റോർണി സോജി ജോൺ, ഡോ. മാത്യു ജോയ്‌സ്, അഡ്വ. സൂസൻ മാത്യു, ബിഷപ്പ് മൂർ മുൻ പ്രിൻസിപ്പൽ ഡോ. കുര്യൻ തോമസ്, നോവലിസ്റ്റായ പ്രൊഫ്. കെ. പി. മാത്യു, പോണ്ടിച്ചേരി വിസിറ്റിംഗ് പ്രൊഫസർ കൂടി ആയ സുധിർ നമ്പ്യാ, ഡോ. ജിജാ മാധവൻ ഹരി സിംഗ് ഐ. പി. എസ് (മുൻ കർണാടകാ ഡി. ജി.പി.), ഡോ. ജേക്കബ് പുന്നൂസ് ഐ. പി. എസ് (മുൻ കേരളാ ഡി. ജി. പി.), പേരുകേട്ട ദീപിക ദൽഹി ബ്യുറോ ചീഫ് ജോർജ്, കള്ളിവയലിൽ, പ്രൊഫ്. ജോയ് പല്ലാട്ടു മഠം മുതലായവർ ആണ്.

ഇന്ത്യൻ ഫ്ലാഗിന്റെ മൂന്നു നിറങ്ങളൂം ഉൾപ്പെടുത്തി ഇന്ത്യയുടെ ചിത്രം ഉള്ളിൽ ആധുനിക ശൈലിയിൽ പ്രതിബിംബിച്ചുകൊണ്ടു അശോകചക്രത്തിന്റെ നിറമുള്ള ഒരുറിങ്ങിൽ “ഗ്ലോബൽ” പ്രതിഫലിക്കുന്ന “ജി” യിൽ തീർത്ത ലോഗോ സംഘടനയുടെ ആശയം മുഴുവനായി വിളിച്ചോതുന്നു. ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജിജോ മാധവൻ ഹരി സിംഗ് “ഇന്ത്യൻ ഗ്ലോബൽ നെറ്റ്‌വർക്ക് എന്ന ആശയം മനോഹരം ആണെന്നും ഒരു ഇന്ത്യൻ ബ്രാൻഡ് സൃഷ്ടിച്ചെടുക്കുന്നതിന് താൻ കടപ്പെട്ടിരിക്കുന്നു എന്നും” അനുമോദന പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

മുൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗവും സംഘടനാ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളതും യു.എസ്.എ.യിലെ ടെക്സസിലെ ഡാളസ് കൗണ്ടിയിൽ ഗാർലൻഡ് സിറ്റിയിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ “റൺ ഓഫ്” സ്ഥാനാര്ഥിയുമായ ശ്രീ. P.C. മാത്യു, GIC യുടെ ഓർഗനൈസർ എന്ന നിലയിൽ ലോകമെമ്പാടുമുള്ള പ്രമുഖരായ ഇന്ത്യക്കാരുമായി ആശയങ്ങൾ കൈമാറുകയും അമേരിക്കൻ മോഡലിൽ “സർവന്റ് ലീഡർഷിപ്പ്” മനോഭാവത്തോടെ കമ്മ്യൂണിറ്റിയെ സേവിക്കുന്നത് ഒരു മഹത്തായ കാഴ്ചപ്പാടായിരിക്കുമെന്നും വിവരിച്ചു. അനേകർക്ക് GIC വഴി ഗുണകരമായ കാര്യങ്ങൾ ചെയ്തെടുക്കുവാൻ കഴിയുമെന്നും ജയവും തോൽവിയുമല്ല, നേരെ മറിച്ചു ഏവരും തങ്ങൾക്കു ജന്മനാ കിട്ടിയ കഴിവുകളിലൂടെ മറ്റുള്ളവർക് സേവകന്മാർ ആയി മാറുമ്പോൾ ഏവരും ഒരുപോലെ ജയിക്കുമെന്നും പറഞ്ഞു. തുടർന്ന് പങ്കെടുത്ത എല്ലാ നേതാക്കളും പ്രസംഗിച്ചു. എല്ലാ പൊസിഷനുകളും എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

GIC യുടെ ഗ്ലോബൽ സ്ഥാപക സാരഥികൾ ആയി തിരഞ്ഞെടുക്കപ്പെട്ടവർ:

 1. ഗ്ലോബൽ പ്രസിഡന്റ്. : പി. സി.മാത്യു
 2. വൈസ് പ്രസിഡന്റ്: പ്രൊഫ. ജോയ് പല്ലാട്ടുമഠം
 3. ജനറൽ സെക്രട്ടറി : സുധീർ നമ്പ്യാർ
 4. അസി. സെക്രട്ടറി. : അഡ്വ. യാമിനി രാജേഷ്
 5. ട്രഷറർ: ഡോ. താര ഷാജൻ
 6. അസോസിയേറ്റ് ട്രഷറർ: ടോം ജോർജ് കോലത്ത്

“ഗവണ്മെന്റ് സെർവിസിൽ നീണ്ട കാലം സേവനമനുഷ്ഠിച്ച ശേഷം ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പോലുള്ള ഒരു മഹത്തായ സംഘടനയുടെ ഭാഗം ആകുവാൻ കഴിഞ്ഞതിൽ താൻ സന്തോഷിക്കുന്നു” എന്ന് മുൻ കേരളാ ഡി.ജി. പി ജേക്കബ് പുന്നൂസ് പ്രതികരിച്ചു. മുൻ കേരളം ഫോറസ്ററ് ചീഫ് ആയിരുന്ന കെ ജെ വര്ഗീസ് ഐ എഫ് എസ് “ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പോലുള്ള ആശയങ്ങൾ ലോകം എമ്പാടും ഉള്ള ഇന്ത്യക്കാർക്ക് ഒരു നല്ല പ്രവർത്തന മേഖല ആയിരിക്കും” എന്ന് പറഞ്ഞു. മുൻ ഫോറെസ്റ് ഡയറക്ടർ കൂടി ആയിരുന്ന ടി. പി. നാരായന്കുട്ടി ഇന്ത്യൻ കൗണ്സിലിലൂടെ അനേക ഇന്ത്യക്കാർക്ക് നന്മകൾ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു. വിദേശ രാജ്യങ്ങളായിൽ അംബാസിഡർ ആയി സേവനം അനുഷ്ടിച്ച ശ്രീകുമാർ മേനോനോൻ ലോകം എമ്പാടും ഉള്ള ഇൻഡ്യക്കാർക് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഒരു ആശ്രയം ആവട്ടെ എന്ന് ആശംശിച്ചു. നയിക്കാനുള്ള അഭിനിവേശവും പ്രതിബദ്ധതയും അടിസ്ഥാനമാക്കി വിവിധ മേഖലകളുടെ നേതൃത്വം വഹിക്കാൻ ചെയർപേഴ്‌സണുകളെയും തിരഞ്ഞെടുത്തു:

1.- സംഘടനകളുടെ അഫിലിയേഷൻ : ശ്രീകുമാർ മേനോൻ (മുൻ അംബാസഡർ)
2.- കല & സംസ്കാരം/ഭാഷ: ഡോ. ജിജാ സിംഗ് I.P.S, DGP(റിട്ട), ബാംഗ്ലൂർ
3.- ബിസിനസ്: ഡോ. രാജ് മോഹൻ പിള്ള, കേരളം
4.- ചാരിറ്റി/മാനവികത: ടി.കെ, വിജയൻ, ഒമാൻ
5.- സിവിക് എൻഗേജ്മെന്റ് : എൽദോ പീറ്റർ & അറ്റോർണി സോജി ജോൺ പിഎച്ച് ഡി
6.- കംപ്ലെയ്ൻസ് /ബൈലോ ഭേദഗതികൾ : അഡ്വ. സൂസൻ മാത്യു
7.- വിദ്യാഭ്യാസം : ഡോ. കുര്യൻ തോമസ് & പ്രൊഫ. വി.സി. ജോൺ, കേരളം
8.- പരിസ്ഥിതി: ഡോ. എലിസബത്ത് മാമ്മൻ, ന്യൂജേഴ്‌സി & പ്രദീപ് നായർ
9.- ആരോഗ്യവും ആരോഗ്യവും: ഡോ. ഈപ്പൻ ജേക്കബ് എംഡി എംപിഎച്ച്
10.- ഇൻഫർമേഷൻ ടെക്നോളജി: ഡോ. അജിൽ അബ്ദുള്ള, കേരളം
11.- സാഹിത്യം: പ്രൊഫ.കെ.പി. മാത്യു & പ്രൊഫ. എബ്രഹാം വറുഗീസ്, ഇന്ത്യ
12.- പാർശ്വവൽക്കരിക്കപ്പെട്ട സമൂഹം: ഡോ. നാരായണൻ കുട്ടി.
13.- മീഡിയ & പബ്ലിസിറ്റി: ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്, യുഎസ്എ
14.- നഴ്സിംഗ് & സീനിയർ കെയർ: ഉഷാ ജോർജ്, ന്യൂജേഴ്‌സി
15.- പ്രവാസി ലീഗൽ സെൽ: ഡോ. രാജീവ് രാജധാനി & അബ്ദുള്ള മഞ്ചേരി
16.- കമ്മ്യൂണിറ്റി ഔട്ട് റീച് : ഡോ. മിനി വേണുഗോപാൽ & ഡോ . മേനോൻ യുപി ആർ
17.- പബ്ലിക് റിലേഷൻസ് : അഡ്വ. സീമ ബാലസുബ്രഹ്മണ്യം, ഓസ്‌ട്രേലിയ
18.- സയൻസ് & എൻജിനീയറിങ്. : ഡോ. മിലിന്ദ് തോമസ്, ജയ്പൂർ & ഉദയ് സക്കോർക്കർ
19.- വിദ്യാർത്ഥികളുടെ നേതൃത്വം : തെരേസ ജോയ് & ആഗ്നസ് ജോയ്
20.- ഡേറ്റാ മാനേജ്മെന്റ് : ശരത് കെ എടത്തിൽ & ചന്തു നല്ലൂർ
21.- സ്ത്രീ ശാക്തീകരണം : ശോശാമ്മ ആൻഡ്രൂസ് & ആലീസ് മഞ്ചേരി
22.- യൂത്ത് & സ്റ്റുഡന്റ്സ് ശാക്തീകരണം: ഡോ. നാരായൺ ജംഗ, ഓസ്റ്റിൻ, ടെക്സസ്

GIC യ്ക്ക് വിവിധ മേഖലകളിൽ ഉന്നത തല പ്രാതിനിധ്യം വഹിക്കുവാനും പ്രചാരകർ ആകുവാനുമായി നോമിനേറ്റ് ചെയ്യപ്പെട്ട ഗ്ലോബൽ അംബാസഡർമാർ:

G I. C യുടെ ശക്തിയും ഊർജവുമായി വിവിധ സ്ഥലങ്ങളിൽനിന്നുള്ള സ്ഥാപക അംഗങ്ങൾ:

 1. ഡോ. ജിജാ മാധവൻ ഹരിസിംഗ്, (ഗുഡ് വിൽ അംബാസഡർ)
 2. ജേക്കബ് പുന്നൂസ് ഐപിഎസ് ഡിജിപി (റിട്ട.)
 3. ഋഷി രാജ് സിംഗ് IPS DGP (റിട്ട.)
 4. പാസ്റ്റർ ഷാജി കെ ഡാനിയൽ
 5. ഡോ. ആനി ലിബു
 6. ഡോ. ആനി പോൾ
 7. ഡോ. എസ്.എസ്.ലാൽ
 8. കമലേഷ് സി മേത്ത
 9. സന്ദീപ് ശ്രീവാസ്തവ
 10. മനോജ് എബ്രഹാം ഐപിഎസ് എഡിജിപി
 11. ജോർജ് കള്ളിവയൽ
 12. കെ.ജെ. വർഗീസ് ഐഎഫ്എസ് (റിട്ട.)
 13. ഡോ.വർഗീസ് പേരയിൽ
 14. ഡോ.സജി തോമസ് യുഎൻ (റിട്ട)
 15. അഡ്വ.ജോസ് എബ്രഹാം

അനിൽ.ടി, (ദുബായ്), അഡ്വ. അനിയൻ ജോർജ്, (ന്യൂജേഴ്‌സി), അഡ്വ. ദീപക് മാമ്മൻ, അഡ്വ. ജോബി വർഗീസ്, (ഡൽഹി), അഡ്വ. ജോഗി, അഡ്വ. ടാജി ജോർജ്, (ബാംഗ്ലൂർ), ഐത്ത് നമ്പൂതിരി, അനിൽ അഗസ്റ്റിൻ, ബാബുരാജൻ, (ഖത്തർ), ബാലകൃഷ്ണൻ, ബെഞ്ചമിൻ തോമസ്, ദർശന, ദിവ്യ വാര്യർ, ഡോ. അമീർ അൽത്താഫ്, (ടിഎൻ), ഡോ. ഭാർഗവ് പ്രജ്ജ്വൾ പത്രി, (ഇന്ത്യ), ഡോ. ചന്ദ്ര മിത്തൽ, (ഹൂസ്റ്റൺ), ഡോ. ഡെയ്‌സി ക്രിസ്റ്റഫർ, ഡോ. ജേക്കബ് തോമസ്, (ന്യൂയോർക്ക്), ഡോ. പി.വി. ചെറിയാൻ, (ബഹ്‌റൈൻ), ജോർജ്ജ് ജോസഫ്, (ബഹ്‌റൈൻ), ജിജോയ് ജോർജ്, ജെയ്‌സി ജോർജ്ജ്, (ഡാളസ്), ജെയ് മൽഹോത്ര. , (ഹൂസ്റ്റൺ), JKC ഇന്ത്യ, ജോസഫ് പൊന്നോളി,(ഹൂസ്റ്റൺ) ജോയ് കെ. മാത്യു, (ഓസ്‌ട്രേലിയ), കൃഷ്ണകുമാർ എടത്തിൽ, മാത്യൂസ് എബ്രഹാം, മാത്തുക്കുട്ടി ആലുംപറമ്പിൽ, മായങ്ക്, മിനി സുധീർ, ശ്രീ. അരവന്ദ്, പോളണ്ട്, ശ്രീമതി ഹേമ വിരാനി, ന്യൂയോർക്ക്. , ശ്രീമതി സംഗീത ദുവ, (ഹൂസ്റ്റൺ), എൻജെ ജോൺസൺ ഡിവൈഎസ്പി (റിട്ട.), പർവീൺ ചോപ്ര, (ന്യൂയോർക്ക്), പിപി ശശീന്ദ്രൻ, പ്രോ-ടേം മേയർ കെൻ മാത്യു, (ഹൂസ്റ്റൺ), യുഎസ്എ, പ്രൊഫ. ഷാജി ഫിലിപ്പ്, (ചൈന), രാജീവ് അലക്സാണ്ടർ, റേ പിള്ള, (ഓസ്ട്രേലിയ), റോണ തോമസ്, (ഒമാൻ), സാബിഖ് പി വളപ്പിൽ, സാബു കുര്യൻ, അറ്റ്ലാന്റ യുഎസ്എ, സജി മാത്യൂസ്, (ബാംഗ്ലൂർ), സഞ്ജീവ് കുമാർ, സത്യ സിംഗ്, ഷാജി ഫിലിപ്പ്, (ബാംഗ്ലൂർ), ശിവ യുഎസ്എ, സുബാഷ് റസ്ദാൻ, സുബിൻസ് സെബാസ്റ്റ്യൻ, സുധീർ മോഹൻ, സുമീത്, തമ്പാനൂർ മോഹൻ, ബിസി (കാനഡ), ടോബിൻ ടോം, (ഡാളസ്, യുഎസ്എ), രാജു കുര്യൻ, (സൗദി അറേബ്യ), ഡോ. ഷുതി നാ പോദ്ദാർ, ഏക്താ രാജർഹിയ മീനടി, ഡോ. കുമാർ രാജപ്പൻ, മഞ്ജു രാമചന്ദ്രൻ അവൈദി

ജിഐസിയുടെ മിഷൻ സ്റ്റേറ്റ്‌മെന്റ് അനുസരിച്ച്, നല്ല പ്രശസ്തിയുള്ള ലാഭേച്ഛയില്ലാത്ത ഓർഗനൈസേഷനുകൾക്ക്‌, ജി ഐ സി യുമായി അഫിലിയേറ്റ് ചെയ്യുവാൻ സാധിക്കും. പോളണ്ട് ഉൾപ്പെടെ ശ്രീ. നിരവധി രാജ്യങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡർ ആയിരുന്ന ശ്രീകുമാർ മേനോൻ. അഫിലിയേഷൻ ഏരിയയെ നയിക്കാനും , സെന്റർ ഓഫ് ബിസിനസ് എക്സലൻസിൽ ഡോ. രാജ്മോഹൻ പിള്ളയ്‌ക്കൊപ്പം പ്രവർത്തിക്കാനും സമ്മതിച്ചു.

2022 ജൂലൈ 30-ന് GIC-യുടെ ആഗോള ലോഞ്ചിംഗിനൊപ്പം, സൂം വഴിയും സോഷ്യൽ മീഡിയ സ്ട്രീമിംഗിലൂടെയും പൊതുജനങ്ങളിലേക്ക് സംഘടനയെ സാമൂഹ്യവും സാംസ്കാരികവുമായ തലങ്ങളിൽ ലോകമെമ്പാടും പരിചയപ്പെടുത്താനും പൊതുജന പങ്കാളിത്തം ഉറപ്പാക്കി പ്രവർത്തനസജ്ജമാക്കാനും സ്ഥാപകരുടെ യോഗം തീരുമാനിച്ചു. ഓരോ രാജ്യത്തിനും നാഷണൽ കമ്മിറ്റികളും സ്റ്റേറ്റ് കമ്മിറ്റികളും ചാപ്റ്ററുകളും ഉണ്ടവയും. ആദ്യ ചാപ്റ്റർ ടെക്‌സാസിലെ ഓസ്റ്റിനിൽ സ്ഥാപിച്ചതായി ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ അറിയിച്ചു. ചേർന്നു പ്രവർത്തിക്കുവനും ചാപ്റ്ററുകൾ രൂപീകരിക്കുവാനും താല്പര്യമുള്ളവർ പി. സി. മാത്യുവിനെ യോ സുധിർ നമ്പ്യാരെയോ ബന്ധപ്പെടാവുന്നതാണ്. (972 999 6877 , 732 822 9374) മറ്റു വിശദവിവരങ്ങൾ GIC യുടെ വെബ് സൈറ്റായ www.globalindincouncil.org മുഖേന ലഭ്യമാക്കുന്നതാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments