Thursday, March 28, 2024

HomeAmericaബൈഡനെ ബാധിച്ചത് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡോക്ടര്‍

ബൈഡനെ ബാധിച്ചത് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡോക്ടര്‍

spot_img
spot_img

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ജോ ബൈഡന് സ്ഥിരീകരിച്ചത് കോവിഡിന്റെ പുതിയ വകഭേദമായിരിക്കാമെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍. അമേരിക്കന്‍ ഐക്യനാടുകളില്‍ അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വളരെ പകര്‍ച്ചവ്യാധിയായ ഒരു വകഭേദമായിരിക്കാം പ്രസിഡന്റ് ജോ ബൈഡനും ബാധിച്ചിരിക്കാുന്നതെന്നും, രോഗം സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിന് ഇപ്പോള്‍ ശരീരവേദനയും തൊണ്ടവേദനയും ഉണ്ടെന്നുമാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്.

ബി.എ .5 എന്നറിയപ്പെടുന്ന പുതിയ വകഭേദം, കഴിഞ്ഞ വര്‍ഷം അവസാനം ഉയര്‍ന്നുവന്ന ഒമിക്റോണ്‍ സ്ട്രെയിനിന്റെ തന്നെ ശാഖയാണ്. രാജ്യത്ത് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ഭൂരിപക്ഷം കേസുകള്‍ക്കും ഇടയാക്കുന്നത് ഈ പുതിയ വകഭേദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രസിഡന്റിന്റെ ഔദ്യോഗിക ഡോക്ടറായ കെവിന്‍ ഒ’കോണര്‍, ബൈഡന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള തന്റെ ഏറ്റവും പുതിയ അപ്ഡേറ്റില്‍, മൂക്കൊലിപ്പും ചുമയും ഉള്‍പ്പെടെയുള്ള ബൈഡന്റെ രോഗ ലക്ഷണങ്ങള്‍ ‘കുറച്ച് പ്രശ്നമുണ്ടാക്കി’ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡോ. ഓ’കോണര്‍ നേരത്തെ പുറത്ത് വിട്ടിരുന്ന റിപ്പോര്‍ട്ടില്‍ പ്രസിഡന്റിന് തൊണ്ടവേദനയോ ശരീരവേദനയോ ഉള്ളതായി വ്യക്തമാക്കിയിരുന്നില്ല.

രക്തസമ്മര്‍ദ്ദവും ശ്വസനനിരക്കും പോലെയുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും സാധാരണ നിലലാണ്’, കൂടാതെ അദ്ദേഹത്തിന്റെ ഓക്‌സിജന്‍ സാച്ചുറേഷന്‍ അളവ് ‘മികച്ചതാണ്’, ‘ശ്വാസതടസ്സം തീരെയില്ല’- ഡോക്ടര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചത്. പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ച ബൈഡന്‍ രണ്ട് തവണ ബൂസ്റ്റര്‍ ഡോസും എടുത്തിരുന്നു.

വൈറ്റ് ഹൗസില്‍ ഐസലേഷനില്‍ ആണെങ്കിലും അവിടെ നിന്നും ജോലികള്‍ നിര്‍വഹിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്. നാല് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചതിനാല്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവാണെന്നും വൈറ്റ് ഹൌസ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്കമാക്കി, അണുബാധയേറ്റതിന് പ്രസിഡന്റ് ശേഷം ആന്റിവൈറല്‍ മരുന്ന് പാക്‌സ്ലോവിഡ് കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments