ജേക്കബ് വൈശ്യന്റേടം
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൂന്നാമത് ചലഞ്ചേഴ്‌സ് കപ്പ് സോക്കാർ ടൂർണമെന്റിൽ ന്യൂയോർക്ക് ചലഞ്ചേഴ്‌സ് ജേതാക്കളായി. ജൂലൈ 17 ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ അവർ എഫ് സി സി ഡാളസ് ക്ലബ്ബിനെ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക് തോൽപ്പിച്ചു.
ടൂർണമെന്റിന്റെ ഉൽഘാടനം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിച്ചു.
വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് കായിക രംഗത്ത് മലയാളി സമൂഹത്തിനു മാതൃകയാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. തോല്‌വികളിലൂടെ മാത്രമേ നമുക് വിജയത്തിലേക്ക് എത്തിച്ചേരുവാൻ പറ്റൂ എന്ന് എഡ്മണ്ട് ഹിലാരിയുടെ ജീവിതം പ്രതിപാദിച്ചുകൊണ്ടു അദ്ദേഹം പറയുകയുണ്ടായി.

ജേതാക്കൾക് ടൂർണമെന്റിന്റെ സ്പോന്സര്മാരായ പ്രശാന്ത് കോശി (സ്പെഷ്യലിറ്റി റോണ്ടോട്ട്), ബെയ്‌ൻ കുരിയാക്കോസ് (ഇന്ത്യ കഫേ റെസ്റ്റോറന്റ്), ജോർജ് ജോൺ, ജിതിൻ വര്ഗീസ് (റോയൽ ഫൈൻസ് ഹോംസ് ), യോങ്കേഴ്‌സ് മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് ഷിനു ജോസഫ് , വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് ജോയ് ഇട്ടൻ, ഷാജി കോശി, ജോയ്‌സൺ മണവാളൻ (സ്‌പൈസ് വില്ലജ് റെസ്റ്റോറന്റ്), ബെർണീ മുല്ലപ്പള്ളി (മോർട്ടഗേജ് അഡ്വൈസർ), പോൾ കറുകപ്പള്ളിൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

മറ്റു സ്പോന്സര്മാരായ തോമസ് കോശി ,ലക്സ് ഡിസൈൻ & ഡെക്കർ , എക്സ്പ്രസ്സ് ഡെലി ,നെക്സ്റ്റ് ജനസ്യ , മയൂർ ട്രാൻസ്പോർട്ടഷൻ ,ആശിഷ് ജോസഫ് (മോർട്ടഗേജ് അഡ്വൈസർ), സൂര്യ ഗ്രോസറി , സിതാർ പാലസ് റെസ്റ്റോറന്റ്, ഗ്ലോബൽ കൊളിഷൻ & ബോഡി വർക്സ് എന്നിവർക്കുംക്ലബ്ബിനു പിന്തുണ നൽകി വരുന്ന എല്ലാവര്ക്കും പ്രസിഡന്റ് ഫെബി വര്ഗീസ്, സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രെഷറർ ജേക്കബ് വൈശ്യന്റെടം തുടങ്ങിയവർ നന്ദി അറിയിച്ചു.

സ്പോർട്സ് കോർഡിനേറ്റര്മാരായ പ്രിൻസ് തോമസ് , ഷാജി കോശി എന്നിവരും, ജിതിൻ വര്ഗീസ്, നിബു ജേക്കബ്, ബിമൽ സെൻ, റോബിൻ കുര്യാക്കോസ് ,അമില്‍ പോൾ , ബിജോൺ ,ഡാനി എന്നിവർ പരിപാടികൾക്കു നേത്രത്വം നൽകി.