Friday, April 19, 2024

HomeAmericaഐസിഇസിഎച്ച് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് പുരുഷ-വനിതാ ചാമ്പ്യന്‍സ്‌

ഐസിഇസിഎച്ച് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് പുരുഷ-വനിതാ ചാമ്പ്യന്‍സ്‌

spot_img
spot_img

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്ണമെന്റിനു ആവേശകരമായ സമാപനം.

ജൂലൈ 17 നു ഞായറാഴ്ച നടന്ന ആവേശകരമായ മെന്‍സ് ഫൈനല്‍ മത്സരത്തില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ടീം ചാംപ്യന്‍ഷിപ് ട്രോഫി കരസ്ഥമാക്കി. റണ്ണേഴ്സ് അപ്പ് ട്രോഫിയില്‍ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ടീമും മുത്തമിട്ടു (2118, 2220)

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ടീമംഗങ്ങളായ അജയ് മാത്യു, അഭിലാഷ് മാത്യു, സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചിന് വേണ്ടി ജോജി, ജോര്‍ജ് എന്നിവരും ഉജ്ജ്വല പോരാട്ടമാണ് നടത്തിയത് .

ജൂലൈ 16 നു ശനിയാഴ്ച രാവിലെ 9 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള ഹൂസ്റ്റണ്‍ ബാഡ്മിന്റന്‍ സെന്ററില്‍ നടന്ന പുരുഷ വിഭാഗ മത്സരങ്ങളുടെ ഉത്ഘാടനം ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. എബ്രഹാം സഖറിയയും വനിതാ വിഭാഗ മത്സരങ്ങളുടെ ഉത്ഘാടനം റവ. ഫാ. ഐസക്ക് പ്രകാശും നടത്തി.

ടൂര്‍ണമെന്റ് ചാംപ്യന്‍ഷിപ് ട്രോഫി വിജയികള്‍ക്ക് ഏബ്രഹാം കളത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍ അലക്‌സ് പാപ്പച്ചന്‍, ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ.ഏബ്രഹാം സഖറിയ എന്നിവര്‍ ചേര്‍ന്ന് നല്‍കി.

റണ്ണേഴ്സ് അപ് ടീമിന് സി.പി. എബ്രഹാം ചരിവുപറമ്പില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. എബ്രഹാം സക്കറിയ നല്‍കി.

ടൂര്‍ണമെന്റിലെ ബെസ്‌ററ് പ്ലെയര്‍, റൈസിംഗ് സ്റ്റാര്‍ ട്രോഫിയും ഹൂസ്റ്റണ്‍ സെന്റ് മേരീസ് ചര്‍ച്ച് ടീം കളിക്കാരനായ അജയ് മാത്യു കരസ്ഥമാക്കി.

വനിതാ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ടീം ജേതാക്കളായി. റണ്ണേഴ്സ് അപ് ട്രോഫി ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ടീമും കരസ്ഥമാക്കി. സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ടീമിന് വേണ്ടി ആന്‍ മേരി മാത്യു, അബിഗെയ്ല്‍ മാത്യൂ എന്നിവരും സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന് വേണ്ടി സാന്‍ഡി, ശീതള്‍ എന്നിവരും അണിനിരന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സെന്റ് മേരീസ് വിജയം നേടി (218, 2112)

വിജയികള്‍ക്ക് അങ്ങാടിയില്‍ തോമസ് ആന്‍ഡ് അന്നമ്മ തോമസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും റണ്ണേഴ്സ് അപ് ടീമിന് ഫാന്‍സിമോള്‍ പള്ളത്തുമഠം സംഭാവന ചെയ്ത ട്രോഫി റവ.ഫാ. എബ്രഹാം സഖറിയയും നല്‍കി.

വനിതാ വിഭാഗത്തില്‍ ബെസ്‌ററ് പ്ലയെര്‍ ആയി ആന്‍ മേരി മാത്യു, റൈസിംഗ് സ്റ്റാര്‍ പ്ലയെര്‍ ആയി അലീഷാ ബിജോയ് എന്നിവരെയും തെരഞ്ഞെടുത്തു.

പുരുഷ വിഭാഗത്തില്‍ സീനിയര്‍ മെന്‍സ് ഡബിള്‍സ് ടൂര്‍ണമെന്റില്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ച് ടീം ജേതാക്കളായി.റണ്ണേഴ്സ് അപ്പ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ചര്‍ച്ച് കരസ്ഥമാക്കി.(2119, 2220) ജെയിംസ് മാത്യൂസ് (വിനു ), സുനില്‍ പുളിമൂട്ടില്‍ എന്നിവര്‍ സിഎസ്‌ഐ ടീമിന് വേണ്ടിയും രാജു നന്ദിക്കുന്നേല്‍ & പീറ്റര്‍ വാലിമറ്റത്തില്‍ സെന്റ് മേരീസ് ക്‌നാനായ ടീമിന് വേണ്ടിയും അണി നിരന്നു. വിജയികള്‍ക്ക് രെഞ്ചു രാജ് ആന്‍ഡ് ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി റവ.ഫാ.ഏ ബ്രഹാം സഖറിയ നല്‍കി.

റണ്ണേഴ്സ് അപ് ടീമായ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന് വേണ്ടി ക്രിസ്റ്റഫര്‍ ജോര്‍ജ് ആന്‍ഡ് ആന്‍സി ജോര്‍ജ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തു. സീനിയര്‍ വിഭാഗത്തില്‍ ബേസ്ഡ് പ്ലയെര്‍ ആയി സെന്റ് തോമസ് സിഎസ്ഐ ടീമംഗം വിനു ജോര്‍ജിനെ തിരഞ്ഞെടുത്തു.

ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍ അലക്‌സ് പാപ്പച്ചന്‍ (എംഐഎച്ച് റിയല്‍റ്റി) ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ രെഞ്ചു രാജ് (പ്രൈം ചോയ്സ് ലെന്‍ഡിങ് ) കൂടാതെ പ്ലാറ്റിനം സ്‌പോണ്‍സര്‍ മയാന ഫിനാന്‍ഷ്യല്‍, ഡയമണ്ട് സ്‌പോണ്‍സര്‍ ദി വില്ലേജ് വെഡിങ് ആന്‍ഡ് ഈവന്റ് വെന്യൂ, ഗോള്‍ഡ് സ്‌പോണ്‍സര്‍ രാജന്‍ തോമസ് ആന്‍ഡ് ഫാമിലി, ക്രിസ്റ്റഫര്‍ ജോര്‍ജ് ആന്‍ഡ് ആന്‍സി ജോര്‍ജ് സില്‍വര്‍ സ്‌പോണ്‍സര്‍ അലൈന്‍ ഡയഗണോസ്റ്റിക്, ബ്രോണ്‍സ് സ്‌പോണ്‍സര്‍ റോബിന്‍ ഫിലിപ്പ് ആന്‍ഡ് ഡോ. അന്നാ കോശി എന്നിവരായിരുന്നു മറ്റു സ്പോണ്‍സര്‍മാര്‍.

ഈ വര്‍ഷത്തെ ഓപ്പണ്‍ മെന്‍സ് ഡബ്ബിള്‍സ് ടൂര്ണമെനിറ്റില്‍ 14 ടീമുകളും സീനിയര്‍ പുരുഷ വിഭാഗത്തില്‍ 6 ടീമുകളും വനിത വിഭാഗത്തില്‍ 5 ടീമുകളുമാണ് മാറ്റുരച്ചത്.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി റവ.ഫാ. ഏബ്രഹാം സഖറിയ, റവ.ഡോ.ജോബി മാത്യൂ, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍സ് റജി കോട്ടയം, അനിത് ഫിലിപ്പ്, വിനോദ് റാന്നി, രെഞ്ചു രാജ്, ബിജു ഇട്ടന്‍, മാത്യു സ്‌കറിയ, ആന്‍സി ശാമുവേല്‍, ജോണ്‍സന്‍ ഉമ്മന്‍, ബിജു ചാലയ്ക്കല്‍, നൈനാന്‍ വെട്ടിനാല്‍, റോബിന്‍ ഫിലിപ്പ്. ഡോ. അന്നാ കോശി, അലക്‌സ് പാപ്പച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ടൂര്‍ണമെന്റ് വിജയത്തിനായി പ്രവര്‍ത്തിച്ച റജി കോട്ടയം, അനില്‍ ജനാര്‍ദ്ദനന്‍, വിനോദ് റാന്നി, അനിത് ഫിലിപ്പ്, രെഞ്ചു രാജ് എന്നിവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.

അനില്‍ ജനാര്‍ദ്ദനന്‍ പ്രധാന റഫറിയായി മത്സരങ്ങള്‍ നിയന്ത്രിച്ചു.

ഹൂസ്റ്റണില്‍ ആദ്യമായി വനിതാ ഷട്ടില്‍ ബാഡ്മിന്റണ്‍ സംഘടിപ്പിച്ചത് ഐസിഎസിഎച്ച് ആണെന്നത് പ്രത്യകം ശ്രദ്ധേയമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു

പിആര്‍ഓ ജോണ്‍സന്‍ ഉമ്മന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments