Thursday, April 25, 2024

HomeAmericaഉടമയുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ച കൂറ്റന്‍ പാമ്പിനെ പൊലീസ് വെടിവച്ച് കൊന്നു

ഉടമയുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ച കൂറ്റന്‍ പാമ്പിനെ പൊലീസ് വെടിവച്ച് കൊന്നു

spot_img
spot_img

ന്യൂയോര്‍ക്ക്:  ഉടമയുടെ കഴുത്തില്‍ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിച്ച 15 അടിയോളം നീളമുള്ള കൂറ്റന്‍ വളര്‍ത്തു പാമ്ബിനെ പൊലീസ് വെടിവച്ച്‌ കൊന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. 28 വയസുള്ള ഉടമ കൂടിയായ യുവാവിനെയാണ് പാമ്ബ് ആക്രമിച്ചത്.

വീട്ടുകാര്‍ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്ബോള്‍ ഹൃദയാഘാതം സംഭവിച്ച് അബോധാവസ്ഥയിലായ യുവാവ് പാമ്ബ് കഴുത്തില്‍ ചുറ്റിയ നിലയില്‍ തറയില്‍ വീണുകിടക്കുകയായിരുന്നു . ജീവിതത്തിനും മരണത്തിനുമിടയിലായിരുന്ന യുവാവിനെ രക്ഷിക്കാനായി പൊലീസ് ഉടന്‍ തന്നെ പാമ്ബിന്റെ തല ലക്ഷ്യമാക്കി വെടിവച്ചു. ഇതോടെ പാമ്ബ് ഇയാളുടെ ശരീരത്തിലെ പിടിയയച്ചു. പാമ്ബിന്റെ പിടിയില്‍ നിന്ന് രക്ഷിച്ച യുവാവിന് ഉടന്‍തന്നെ വൈദ്യ സഹായവും ലഭ്യമാക്കി.

കഴുത്തില്‍ ചുറ്റിയിരുന്ന കൂറ്റന്‍ പാമ്ബിന്റെ തല പുറത്തേക്ക് നീട്ടിപ്പിടിച്ചിരുന്നു. പാമ്ബിനെ ഇയാളുടെ ശരീരത്തില്‍ നിന്നു മാറ്റാന്‍ വെടിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.

ഏതിനത്തില്‍പ്പെട്ട പാമ്ബാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments