പി.പി ചെറിയാന്‍
ന്യുയോര്‍ക്ക് സിറ്റി : ന്യുയോര്‍ക്ക് സിറ്റിയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച 839 ആയിരുന്നതാണ് പെട്ടെന്ന് ആയിരം കടന്നത്. അടുത്തിടെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സിയായി മങ്കി പോക്‌സിനെ പ്രഖ്യാപിച്ചിരുന്നു.
മങ്കി പോക്‌സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യത്തിലാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പുതിയ പ്രഖ്യാപനം.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തെ ന്യുയോര്‍ക്ക് സിറ്റി മേയര്‍ സ്വാഗതം ചെയ്തു. ന്യുയോര്‍ക്കില്‍ മങ്കി പോക്‌സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നില നില്‍ക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
മങ്കി പോക്‌സിനെതിരായ വാക്‌സീന്‍ ന്യുയോര്‍ക്ക് സിറ്റിയിലേക്ക് കൂടുതലായി അയക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് സിറ്റി മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.