Tuesday, August 9, 2022

HomeAmericaപ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി ട്രംപ്

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി ട്രംപ്

spot_img
spot_img

വാഷിങ്ടണ്‍: 2024ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്‍റുമായ ഡോണള്‍ഡ് ട്രംപ്.

വാഷിങ്ടണ്ണില്‍ തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപ് വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനോട് തോറ്റതിനു പിന്നാലെ വൈറ്റ് ഹൗസില്‍നിന്ന് മടങ്ങിയ ട്രംപ്, 18 മാസത്തിനിടെ ആദ്യമായാണ് വാഷിങ്ടണ്ണില്‍ എത്തുന്നത്. ‘ഞാന്‍ എപ്പോഴും പറയും, ഞാന്‍ ആദ്യമായി ഓടി, വിജയിച്ചു, പിന്നെ രണ്ടാമതും ഓടി, കൂടുതല്‍ നന്നായി ചെയ്തു’ -ട്രംപ് പറഞ്ഞു. ആദ്യ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 2020ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന് 10 മില്യണ്‍ വോട്ടുകള്‍ അധികം നേടാനായെങ്കിലും ബൈഡനൊപ്പം എത്താന്‍ കഴിഞ്ഞിരുന്നില്ല.

തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ്ങാണ് ട്രംപിന് തിരിച്ചടിയായത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments