Thursday, April 24, 2025

HomeAmericaഫോമ നഴ്‌സസ് ഫോറം വിര്‍ച്വല്‍ സെമിനാര്‍ ഓഗസ്റ്റ് 27ന്‌

ഫോമ നഴ്‌സസ് ഫോറം വിര്‍ച്വല്‍ സെമിനാര്‍ ഓഗസ്റ്റ് 27ന്‌

spot_img
spot_img

(ഫോമാ ഒഫീഷ്യല്‍ ന്യൂസ്)

ഫോമാ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന ”ഗ്യാസ്‌ട്രോ ഇന്റീസ്‌റിനല്‍ ഹെല്‍ത്ത് ആന്‍ഡ് സ്‌ട്രെസ്സ് മാനേജ്‌മെന്റ് ‘ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍, ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കുന്നതാണ്.

സൂമില്‍ കൂടി പറ്റുന്നത്ര ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുവാന്‍ ശ്രമിക്കുന്ന ഈ സെമിനാര്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമീകരണങ്ങള്‍ ജീവിതശൈലി ആമാശയ ആരോഗ്യം എന്നീ വിഷയങ്ങളെ പറ്റിയും, ജീവിതസമ്മര്‍ദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ള വിഷയത്തെപ്പറ്റിയുമായിരിക്കും ചര്‍ച്ച ചെയ്യുക. സിമി ജെസ്റ്റോ ജോസഫ്, ബിനോയ് ജോര്‍ജ് എന്നിവരാണ് അതിഥി പ്രഭാഷകര്‍.

അവതാരികയും നര്‍ത്തകിയും കൂടിയായ സിമി ജെസ്റ്റോ ജോസഫ് നിലവില്‍ പി.എച്ച് ഡി ചെയ്യുകയും നോര്‍ത്ത് വെസ്റ്റേണ്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ച ബിനോയ് ജോര്‍ജ് നിലവില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിലേ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു. ആദ്ദേഹം മികച്ചൊരു മാരാരും കൂടിയാണ്.

ഫോമാ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാവരെയും ഫോറം ചെയര്‍ ഡോ മിനി മാത്യൂസ്, വൈസ് ചെയര്‍ റോസ്‌മേരി കോലംചേരി, സെക്രട്ടറി എലിസബത് സുനില്‍ സാം, ജോ സെക്രട്ടറി ഷൈല റോഷിന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ബിജു ആന്റണി എന്നിവര്‍ സ്വാഗതം ചെയ്യുന്നു .

തിരക്കേറിയ നമ്മുടെ ദൈനംദിന ജീവിതില്‍ ആവശ്യമുള്ള പാഠങ്ങള്‍ നല്‍കുന്ന ഈ സെമിനാര്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നും നേഴ്‌സസ് ഫോറത്തിന്റെ ഈ ഒരു സെമിനാര്‍ വിജയകരമായിരിക്കും എന്നും ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments