Monday, August 8, 2022

HomeAmericaരാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍

spot_img
spot_img

പി.പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലൈ 25 നു സത്യപ്രതിജഞ ചൊല്ലി അധികാരമേറ്റെടുത്ത .ദ്രൗപദി മുര്‍മുവിനു ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആശംസകള്‍ നേരുന്നതായി ഐ പി എല്‍ കോര്‍ഡിനേറ്റര്‍ സി വി സാമുവേല്‍ അറിയിച്ചു .ഇന്ത്യയുടെ ചരിത്ര താളുകളില്‍ തങ്ക ലിപികളില്‍ എഴുതിച്ചേര്‍ക്കപെട്ട മറ്റൊരു അദ്ധ്യായത്തിന്റെ തുടക്കമാണ് ആദ്യമായി രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന, രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ (64) വ്യക്തിയും,ആദിവാസി വനിതയും, ലാളിത്യത്തിന്റെ പ്രതീകവും, പരിചയസമ്പന്നതയുടെ നിറകുടവുമായ മുര്‍മുവിന്റെ സത്യപ്രതിജഞയിലൂടെ നിറവേറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും നിര്‍ഭയമായി കാത്തുസൂക്ഷികുന്നതിനു പുതിയ രാഷ്ട്ര?പ?തി?ക്ക് കഴിയട്ടെയെന്നും ഇന്ത്യയുടെ പരമോന്നതപദവിയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളും ,ചുമതലകളും നിറവേറ്റുന്നതിന് രാഷ്ട്രപതിക്കു എല്ലാ ഭാവുകങ്ങളും, അനുഗ്രഹങ്ങളും, ജ്ഞാനവും സര്‍വേശ്വരനായ ദൈവം നല്കട്ടെയെന്നു പ്രയര്‍ ലൈനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ആശംസിക്കുന്നുവെന്നും സി വി എസ് പറഞ്ഞു. ജൂലൈ 26 നു ചൊവാഴ്ച വൈകീട്ട് സംഘടിപ്പിച്ച 428 – മത് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു സി വി എസ്.

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.ഒന്ന് പത്രോസ് ഒന്നാം അദ്ധ്യായം 13 മുതല്‍ 25 വരെ യുള്ള വാക്യങ്ങളെ ആധാരമാക്കി മഹത്വകരമായ രക്ഷയെകുറിച്ചു പത്രോസ് നല്‍കുന്ന ഉപദേശങ്ങള്‍ എന്തെല്ലാമാണെന്നു വിശദീകരിച്ചു .പ്രതീക്ഷകള്‍ അസ്തമിക്കുമ്പോഴും, എത്ര പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുമ്പോഴും ഒരു ദൈവമകനു പ്രത്യാശയോടെ ജീവിക്കാന്‍ കഴിയണം. വരുവാനുള്ള ക്ര പയില്‍ പ്രത്യാശവെച്ച് നീതിയുടെ വെളിച്ചത്തില്‍ ജീവിക്കുന്നതിനും,ലോകത്തില്‍ നിന്നും വേര്‍പെട്ടു എല്ലാനടപ്പിലും വിശുദ്ധരായി ജീവിക്കുന്നതിനും ദൈവത്തെ ഭയപ്പെട്ടും ദൈവ കല്പനകള്‍ പ്രമാണിച്ചു ജീവിക്കുന്നതിനും കഴിയുമ്പോള്‍ മാത്രമേ ക്രസ്തീയ ജീവിതത്തിന്റെ ധന്യത കണ്ടെത്തുവാന്‍ കഴികയുള്ളുവെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

റവ ജോര്‍ജ്കുട്ടി കൊച്ചുമോന്റെ (അറ്റ്‌ലാന്റ) പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത് മോളി മാത്യു (ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .കോഡിനേറ്റര്‍ സി വി സാമുവേല്‍ സ്വാഗതം ചെയുകയും അഭിവന്ദ്യ തിരുമേനിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ് 426 ആഴ്ചകള്‍ തുടര്‍ച്ചയായി പ്രെയര്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നതിലൂടെ അനവധി പേരുടെ ആത്മീയവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് നിദാനമാകുകയും ചെയ്തതു ദൈവത്തില്‍നിന്നും അളവില്ലാത്ത ലഭിച്ച നന്മകള്‍ ഒന്നുകൊണ്ടു മാത്രണെന്ന് സി വി എസ് അനുസ്മരിച്ചു .

തുടര്‍ന്ന് തോമസ് ജോണ്‍ (രാജു, അറ്റ്‌ലാന്റ) മധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി, ഷിജു ജോര്‍ജ് തച്ചനാല്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട്‌റായിരുന്നു.ജോസഫ് ടി ജോര്‍ജ് (ഹൂസ്റ്റണ്‍) നന്ദി പറഞ്ഞു ഇടികുള വര്‍ഗീസ് ബിഷപ്പ് ഡോ. തോമസ് എബ്രഹാമിന്റെ പ്രാര്‍ത്ഥനക്കും ആശിര്‍വാദത്തിനുശേഷം യോഗം സമാപിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments