ബഞ്ചമിന്‍ തോമസ്
എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പുരുഷ വിഭാഗത്തിന്റെ വോളീബോള്‍ മത്സരത്തില്‍ ക്‌നാനായ കാത്തലിക് ചര്‍ച്ച് ഒന്നാം സ്ഥാനവും ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്, ഡെസ്പ്ലയിന്‍സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതകള്‍ക്കായി ഇദംപ്രഥമമായി നടത്തപ്പെട്ട വോളീബോള്‍ മത്സരത്തില്‍ ക്‌ന്ാനായ കാത്തലിക് ചര്‍ച്ച് ഒന്നാം സ്ഥാനവും ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്, ഡെസ്‌പ്ലെയിന്‍സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതകള്‍ക്കായി ഇദംപ്രഥമമായി നടത്തപ്പെട്ട വോളീബോള്‍ മത്സരത്തില്‍ ക്‌നാനായ കാതലിക് ചര്‍ച്ച് ഒന്നാം സ്ഥാനവും, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, ചിക്കാഗോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ വിജയിച്ച ക്‌നാനായ കാതലിക് ചര്‍ച്ച് ടീമിന് ബഞ്ചമിന്‍ തോമസ് സംഭാവന ചെയ്ത എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ചിന് രഞ്ജന്‍ ഏബ്രഹാം സംഭാവന ചെയ്ത എവര്‍റോളിംഗ് ട്രോഫിയും നല്‍കി.
വനിതാ വിഭാഗത്തില്‍ ഒന്നാമതായി വന്ന ക്‌നാനായ കാതലിക് ചര്‍ച്ചിന് ഏബ്രഹാം വര്‍ക്കി സംഭാവന ചെയ്ത റവ.ഫാ.ദാനിയേല്‍ ജോര്‍ജ്ജ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നല്‍കപ്പെട്ടു. രണ്ടാം സ്ഥാനക്കാരായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് ആഗസ്റ്റില്‍ നടത്തുന്ന കൗണ്‍സില്‍ മീറ്റിംഗില്‍ വച്ച് നല്‍കും. സെല്‍വിന്‍ പൂതക്കരി ബെസ്റ്റ് ഡിഫന്‍സ്, റോബിന്‍ തോമസ് ബെസ്റ്റ് ഒഫന്‍സ്, ലെറിന്‍ മാത്യു എം.വി.പി.യായും തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ക്ക് പ്രത്യേക ട്രോഫികളും, വിജയിച്ച ടീം അംഗങ്ങള്‍ക്ക് വ്യക്തിഗത ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
നൈല്‍സിലുള്ള ഫെല്‍ഡ്മന്‍ റിക്രിയേഷന്‍ സെന്റര്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ജൂലൈ 17-ന് ഉച്ചകഴിഞ്ഞ് 1 മണിക്ക് ആരംഭിച്ച മത്സരത്തില്‍ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പുരുഷ വിഭാഗത്തില്‍ 8 ടീമുകളും, വനിതാ വിഭാഗത്തില്‍ 4 ടീമുകളും പങ്കെടുത്തു.

എക്യൂ.കൗണ്‍സില്‍ പ്രസിഡന്റ് മോണ്‍. തോമസ് മുളവനാലിന്റെ പ്രാര്‍ത്ഥയും, സ്വാഗതപ്രസംഗത്തിനുശേഷം വോളീബോള്‍ കിക്ക് ചെയ്ത് ടൂര്‍ണമെന്റ് ഉല്‍ഘാടനം നടത്തി. ടൂര്‍ണമെന്റ് കണ്‍വീനര്‍ മോന്‍സി ചാക്കോ ടൂര്‍ണമെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, എം.സി.എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ടൂര്‍ണമെന്റിന്റെ വിജയത്തിനുവേണ്ടി മോണ്‍ തോമസ് മുളവനാല്‍(പ്രസിഡന്റ്), റവ.അജിത് തോമസ് (ചെയര്‍മാന്‍), മോന്‍സി ചാക്കോ(കണ്‍വീനര്‍), ഏലിയാമ്മ പുന്നൂസ്(സെക്രട്ടറി), പ്രവീണ്‍ തോമസ്(ട്രഷറര്‍), സാം തോമസ് (ജോ.സെക്രട്ടറി), ബഞ്ചമിന്‍ തോമസ്, ജെയിംസ് പുത്തന്‍ പുരയില്‍, ബിനോയി സ്റ്റീഫന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഏബ്രഹാം വര്‍ക്കി, സൈമന്‍ തോമസ്, ഷാജന്‍ വര്‍ഗീസ്, മെല്‍ജോ വര്‍ഗീസ്, ജാസ്മിന്‍ ഇമ്മാനുവല്‍, ഷീബാ ഷാബു എന്നീ കമ്മറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.
ജനപങ്കാളിത്തം കൊണ്ടും, ചെണ്ടമേളം, വാദ്യഘോഷം എന്നിവകൊണ്ടും ടൂര്‍ണമെന്റ് ഒരു ഉല്‍സവമേളം തന്നെയായിരുന്നു.ടൂര്‍ണമെന്റഇന്റെ സമാപനത്തില്‍ കണ്‍വീനര്‍ മോന്‍സി ചാക്കോ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.