Monday, August 8, 2022

HomeAmericaഅറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഒന്നര മൈല്‍ ദൂരത്തില്‍ നേര്‍രേഖയായി കുഴികള്‍

അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഒന്നര മൈല്‍ ദൂരത്തില്‍ നേര്‍രേഖയായി കുഴികള്‍

spot_img
spot_img

ന്യൂയോര്‍ക്ക്: അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിഗൂഢത ഉണര്‍ത്തി കുഴികള്‍. ഒറ്റനോട്ടത്തില്‍ മനുഷ്യനിര്‍മ്മിതമെന്ന് തോന്നിപ്പിക്കുന്ന കുഴികളുടെ രഹസ്യം തേടിയുള്ള അന്വേഷണത്തിലാണ് ശാസ്ത്രലോകം.

റിമോട്ട് കണ്‍ട്രോളറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പര്യവേക്ഷണ വാഹനം ഉപയോഗിച്ച് അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസഫറിക് അഡ്മിനിസ്ട്രേഷനിലെ (എന്‍ഒഎഎ) ഗവേഷകരാണ് അറ്റ്ലാന്റിക് സമുദ്രത്തില്‍ പരിശോധന നടത്തിയത്.

സമുദ്രത്തിന്റെ അടിത്തട്ടില്‍ 1.7 മൈല്‍ ദൂരം ഒരു നേര്‍രേഖ പോലെയാണ് കുഴികള്‍ കണ്ടെത്തിയത്. പവിഴപ്പുറ്റുകളെ കുറിച്ചുള്ള പഠനത്തിനിടെയാണ് യാദൃച്ഛികമായി കുഴികള്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു.

കുഴികള്‍ക്ക് ചുറ്റും അവശിഷ്ടങ്ങള്‍ കാണപ്പെട്ടതായി ഗവേഷകര്‍ പറയുന്നു. മനുഷ്യനിര്‍മ്മിതമാണ് കുഴികള്‍ എന്ന് തോന്നിപ്പിക്കുന്നവിധമാണ് ഇവ കാണപ്പെട്ടത്. ഒറ്റ നോട്ടത്തില്‍ ഡ്രില്‍ ചെയ്ത പോലെയാണ് കുഴികള്‍ കാണപ്പെട്ടത്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന് ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് എന്‍ഒഎഎ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments