Wednesday, August 10, 2022

HomeAmericaഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍: പ്രവാസി മലയാളി ഫെഡറേഷന്‍ ആശങ്ക അറിയിച്ചു

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍: പ്രവാസി മലയാളി ഫെഡറേഷന്‍ ആശങ്ക അറിയിച്ചു

spot_img
spot_img

പി.പി ചെറിയാന്‍ (പിഎംഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ഡാളസ്: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉക്രൈനില്‍ നിന്നും പഠനം ഉപേക്ഷിച്ചു ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിനു നിര്‍ബന്ധിതരായ മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനത്തിന് അനുമതി നിഷേധിച് കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ ആശങ്ക അറിയിച്ചു പ്രവാസി മലയാളി ഫെഡറേഷന്‍ .

ജൂലൈ 27 നു ബുധനാഴ്ച്ച സൂം പ്ലാറ്റഫോമില്‍ പ്രസിഡന്റ് എം പി സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്ലോബല്‍ കമ്മിറ്റിയിലാണ് ഇതിനെതിരെ ശക്തമായ പ്രിതിഷേധം ഉയര്‍ന്നത്

കേരളത്തില്‍ നിന്നുള്ള എംപി ബിനോയ് വിശ്വത്തെ ചോദ്യത്തിനു മറുപടി ആയിട്ടാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതെന്നും വിദേശ മെഡിക്കല്‍ കോളേജുകളില്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുന്നത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് 1956 നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്ട് 2019 എന്നിവയിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത്തരത്തില്‍ തുടര്‍പഠനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയില്ലയെന്നുമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവരുടെ രേഖകള്‍ വിട്ടുനല്‍കാന്‍ ഇന്ത്യന്‍ എംബസി ഉക്രൈന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്

ഉക്രൈനില്‍ നിന്നും ഇന്ത്യയിലേക്കു വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ പൗരന്മാരെയും തിരിച്ചു കൊണ്ടുവരുന്നതിന് ബസ്സുകള്‍ ഏര്‍പ്പെടുത്തിയും .ഹെല്പ് ലൈന്‍ സ്ഥാപിച്ചും പ്രവാസി മലയാളി ഫെഡറേഷന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നതു എല്ലാവരുടെയും പ്രശംസക്ക് പാത്രീഭൂതമായിരുന്നു.

ഏകദേശം 20000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഈ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നിരന്തരമായി പി എം എഫ് നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരികയാണെന്നു ഇതിനു നേത്രത്വംനല്കിയ പ്രസിഡണ്ട് എം പി സലിം പറഞ്ഞു കേന്ദ്ര കേരള സര്‍ക്കാറുകള്‍ക്കു ഇതുസംബന്ധിച്ചു നിവേദനങ്ങള്‍ നല്‍കുകയും നിരന്തരമായി ബന്ധപ്പെടുകയും ചെയ്തിട്ടും ഫലം നിരാശാജനകമാണെന്നു സലിം പറഞ്ഞു.

റഷ്യയുമായി ഇന്ത്യക്കുള്ള നല്ലബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തുടര്‍ പഠനത്തിന് റഷ്യയിലോ, അയല്‍ രാജ്യങ്ങളിലോ സൗകര്യം ചെയ്തികൊടുക്കുന്നതിനു കേന്ദ്ര കേരള സര്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും പിഎംഎഫ് എക്‌സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു

സെക്രട്ടറി വര്‍ഗീസ് ജോണ്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ ഡോ: ജോസ് കാനാട്ട് സെപ്റ്റമ്പര്‍ 3നു നടക്കുന്ന ഗ്ലോബല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങളെയും പുരോഗതിയെ കുറിച്ചും വിശദീകരിച്ചു.സമ്മേളനത്തില്‍ വെച്ചു പി എം എഫിന്റെ നെത്ര്വത്വത്തില്‍ അതിവേഗം പണി പൂര്‍ത്തീകരിചു കൊണ്ടിരിക്കുന്ന രണ്ടു വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കുമെന്ന് അതിന്റെ ചുമതല വഹിക്കുന്ന സാജന്‍പട്ടേരി, ബിജു തോമസ് എന്നിവര്‍ അറിയിച്ചു. അമേരിക്കന്‍ പി എം എഫ് കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം,ജോര്‍ജ് പടിക്കകുടി, നജീബ് എം, സാബു കുരിയന്‍, ബെന്നി തെങ്ങുംപള്ളി, ബിനോ അന്റണി, ഷേര്‍ളി, ജയന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ജെഷിന്‍ പാലത്തിങ്കല്‍ നന്ദിപറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments