ഹ്യൂസ്റ്റണ്‍: മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ 2012 മുതല്‍ തുടര്‍ച്ചയായി പത്താം തവണയും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ക്ലീന്‍ റസ്റ്റോറന്റ് അവാര്‍ഡ് കരസ്ഥമാക്കി.
മികച്ച ശുചിത്വപരിപാലനത്തിനും, ഗുണമേന്മക്കും ഉള്ള ഈ അവാര്‍ഡ് മിസോറി സിറ്റി ആരോഗ്യ വകുപ്പ് കര്‍ശന പരിശോധനകള്‍ക്ക് ശേഷം ലഭ്യമാക്കുന്നതാണ്. ഇത്തവണത്തെ പരിശോധനയില്‍ നൂറില്‍ 100 സ്‌കോറും നേടിയാണ് മഹിമ ഈ അവാര്‍ഡ് നിലനിര്‍ത്തിയിരിക്കുന്നത്.
രുചിക്കൂട്ടുകളുടെ നിറക്കൂട്ടുകളില്ലാത്ത മുതല്‍ക്കൂട്ടാണ് മഹിമയിലെ ഭക്ഷണവിഭവങ്ങള്‍ എന്ന് ആസ്വാദകര്‍ അഭിപ്രായപ്പെടുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡാനിയേല്‍ വെയ്ഡില്‍ നിന്ന് ഉടമ സബി പൗലോസ് അവാര്‍ഡ് ഏറ്റുവാങ്ങി.
ഭാര്യ ദീപ, മക്കള്‍ നോയല്‍, മീവല്‍ എന്നിവരും സഹായവും, പ്രോത്സാഹനവുമായി സബിക്ക് ഒപ്പമുണ്ട്.
റിപ്പോര്‍ട്ട്: സജി പുല്ലാട്