മാര്ട്ടിന് വിലങ്ങോലില്‍
കൊപ്പേല്‍: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാ പുണ്യവതിയുടെ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം. ജൂലൈ 22 നു അഭിവന്ദ്യ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി, ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റിതോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ദിവസവും വൈകുന്നേരം നാല് മുതല്‍ ദിവ്യകാരുണ്യആരാധന, ലദീഞ്ഞ്, കുര്‍ബാന, നൊവേന. 31 നാണു പ്രധാന തിരുനാള്‍. ആഘോഷമായ തിരുനാള്‍ കുര്‍ബാനക്കു അഭി. ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യ കാര്‍മ്മികനാകും.
പ്രധാന പരിപാടികള്‍
ജൂലൈ 29 വെള്ളി: വൈകുന്നേരം 4 മുതല്‍ ദിവ്യകാരുണ്യആരാധന. തുടര്‍ന്ന് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജന് പുതിയപറമ്പില്‍ ). ഇടവകയിലെ കലാകാരന്മാര് അണിനിരക്കുന്ന ‘ഇടവകോത്സവ് ‘ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 7 മുതല്‍ നടക്കും.
ജൂലൈ 30 ശനി: വൈകുന്നേരം 4 മുതല്‍ ദിവ്യകാരുണ്യആരാധന. തുടര്‍ന്ന് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ ജെയിംസ് നെടുമാങ്കുഴി). പാരീഷ് യുവജനങ്ങള്‍ നയിക്കുന്ന ‘ഗാനമേള’ വൈകുന്നേരം 7 നു സെന്റ്. അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടക്കും.
ജൂലൈ 31 ഞായര്‍: വൈകുന്നേരം 5 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. തുടര്‍ന്ന് തിരുനാളിനു പരിസമാപ്തി കുറിച്ച് കൊടിയിറക്കവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അറിയിച്ചു.