Thursday, March 28, 2024

HomeAmericaട്രൈസ്‌റ്റേറ്റ് കേരള ഫോറം ഓണാഘോഷ മഹോത്സവത്തിന് കേളികൊട്ടുയരുകയായി

ട്രൈസ്‌റ്റേറ്റ് കേരള ഫോറം ഓണാഘോഷ മഹോത്സവത്തിന് കേളികൊട്ടുയരുകയായി

spot_img
spot_img

ജീമോന്‍ ജോര്‍ജ്ജ്

ഫിലാഡല്‍ഫിയ: സാഹോദരീയ നഗരത്തിലെ ഇതരസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ് കേരള ഫോറമിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 20-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ Canstater Volkfest Vereien(9130 Academy Rd, Philadelphia PA 19114) വച്ച് നടത്തുന്ന ഓണാഘോഷ മഹോത്സവത്തിന്റെ അതിവിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പ്രവാസി മലയാളികളുടെ ഇടയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ ‘അതിരുകാണാ തിരുവോണം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹോത്സവത്തിന്റെ കേളികൊട്ടിനായിട്ടുള്ള ഒരുക്കങ്ങള്‍ അരങ്ങൊരുങ്ങി വരികയാണ് നാളിതുവരെയുള്ള ഓണാഘോഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരനുഭവമായി മാറ്റിയെടുക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരുടെ നിര തന്നെ.

ഓണാഘോഷത്തിന്റെ തന്നെ ഭാഗമായ വാശിയേറിയ വടംവലി മത്സരത്തോടു കൂടി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ആരംഭം കുറിക്കുകയായി. ആഘോഷത്തിന്റെയും ആവേശത്തിരയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഓരോ നിമിഷവും അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയ പുളകിതരാക്കി വാശിയും ആവേശവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക രസതന്ത്രം മെനഞ്ഞെടുക്കുകയാണ്.

പ്രവാസി മലയാളികളുടെ ഇടയിലെ നാടന്‍ കായിക മത്സരാര്‍ത്ഥികളില്‍ ആവേശോജ്ജ്വലമായിട്ടുള്ള ഈ വടംവലി മത്സരത്തില്‍ വടക്കെ അമേരിക്കയിലെ പ്രമുഖ ടീമുകള്‍ തമ്മില്‍ മാറ്റുരക്കുന്നതായി സാബു സക്കറിയ(സ്‌പോര്‍ട്‌സ്, കോര്‍ഡിനേറ്റര്‍) പറയുകയുണ്ടായി മത്സാര്‍ത്ഥികള്‍ക്കായി ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുള്ളതായിട്ടുള്ളതായും അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ ഇടയിലെ ജനപ്രിയ ഓണാഘോഷമെന്നറിയപ്പെടുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഓണാഘോഷത്തിനോടൊപ്പം ഈ വര്‍ഷത്തെ ഓണം ആഘോഷിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബിജു നാരായണന്‍ പറയുകയുണ്ടായി. ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനും വേണ്ടി പ്രത്യേകം നാട്ടില്‍ നിന്നെത്തുന്ന മലയാളത്തിന്റെ ഭാവഗായകനും സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകനുമായ ബിജു നാരായണന്‍ സംഗീത ലോകത്ത് തന്റെ 30 വര്‍ഷത്തെ സംഗീത സപര്യ പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ പ്രത്യേക വേദിയില്‍ വച്ച് ആദരിക്കല്‍ ചടങ്ങ് നടത്തുന്നതായിരിക്കുമെന്ന് ബെന്നി കൊട്ടാരത്തില്‍(പ്രോഗ്രാം കോര്‍ഡിനേറ്റര്‍) അറിയിച്ചു. കര്‍ണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ആര്യനാട് സദാശിവന്‍ ഗുരുവിന്‍ നിന്നും അഭ്യസിച്ച് സംഗീത ലോകത്തിലേക്ക് പിച്ചവെച്ചു നടന്നു കയറി വെങ്കലം എന്ന ചിത്രത്തിനായി പത്തുവെളുപ്പിനു എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് മലയാള ചലച്ചിത്ര സംഗീത സാമ്രാട്ട് എന്നറിയപ്പെട്ടിരുന്ന രവീന്ദ്രന്‍ മാസ്റ്ററിലൂടെ തന്റെ ചലച്ചിത്ര പിന്നണി ഗാന ജീവിതം ആരംഭിക്കുകയുണ്ടായി.

ബിജു നാരായണന്‍

ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഓണാഘോഷം പരമ്പരാഗത രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തവും നൂതനുമായ രീതിയിലാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നതെന്നും ഭാവി തലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനും കൈമാറുന്നതിനായിട്ടാണ് ഇതുപോലുള്ള ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തു വരുന്നതെന്നും സാജന്‍ വര്‍ഗീസ്(ചെയര്‍മാന്‍) പറയുകയുണ്ടായി. ഓണാഘോഷത്തിനോടനുബന്ധിച്ച് ചെണ്ടമേളം ഘോഷയാത്ര മെഗാതിരുവാതിര മാവേലി മന്നന്റെ എഴുന്നള്ളത്ത് മലയാളി മങ്ക-മന്നന്‍ മത്സരം പൂക്കളം കരിമരുന്ന് കലാപ്രകടനം, അവാര്‍ഡുദാനം, ഗാനമേള കാര്‍ണിവല്‍ ചിത്രപ്രദര്‍ശനം, തെയ്യംതുള്ളല്‍, കഥകളി, പുലികളി, മോഹിനിയാട്ടം തുടങ്ങിയ നിരവധി നാടന്‍ കലാപരിപാടികള്‍ ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിക്കുകയുണ്ടായി. ഓണാഘോഷത്തിന്റെ വന്‍വിജയത്തിനായി വിപുലമായ വിവിധ കമ്മറ്റികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നതായി റോണീ വര്‍ഗീസ്(ജന.സെക്രട്ടറി) പറയുകയുണ്ടായി.

ജീമോന്‍ ജോര്‍ജ്ജ്, ഫിലിപ്പോസ് ചെറിയാന്‍, വിന്‍സെന്റ് ഇമ്മാനുവേല്‍, ജോബി ജോര്‍ജ്ജ്, അലക്‌സ് തോമസ്്, ജോര്‍ജ്ജ് ഓലിക്കല്‍, രാജന്‍ ശാമുവേല്‍, കുര്യന്‍ രാജന്‍, ജോര്‍ജ്ജ് നടവയല്‍, സുരേഷ് നായര്‍, സുധാ കര്‍ത്താ, സുമോദ് നെല്ലികാല, ദിലീപ് ജോര്‍ജ്ജ്, ലിബിന്‍ തോമസ്, ആശാ അഗസ്റ്റിന്‍, ജോസഫ് മാണി, ബ്രിജിറ്റ് പാറപ്പുറത്ത്, ബ്രിജിറ്റ് വിന്‍സെന്റ്, ജോണ്‍ പി വര്‍ക്കി, ജോണ്‍ ശാമുവേല്‍, ജോര്‍ജി കടവില്‍, അനൂപ് ജോസഫ്, ടി.ജെ. തോമസണ്‍, പി.കെ. സോമരാജന്‍, അരുണ്‍ കോവാട്ട്്, സിജിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ പത്രകുറിപ്പില്‍ പറയുകയുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments