Wednesday, April 23, 2025

HomeAmericaകൊച്ചുമകളുടെ വിവാഹം വര്‍ഷാവസാനം വൈറ്റ്ഹൗസില്‍;പ്രഥമവനിത

കൊച്ചുമകളുടെ വിവാഹം വര്‍ഷാവസാനം വൈറ്റ്ഹൗസില്‍;പ്രഥമവനിത

spot_img
spot_img

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി.: പ്രസിഡന്റ് ബൈഡന്റേയും പ്രഥമ വനിത ജില്‍ ബൈഡന്റേയും കൊച്ചു മകളുടെ വിവാഹം ഈ വര്‍ഷാവസാനം വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ വെച്ചു നടക്കുമെന്ന് ജില്‍ബൈഡന്‍ ജൂലായ് 28 വ്യാഴാഴ്ച പ്രഖ്യാപിച്ചു.

നയോമി ബൈഡനും, ഫിയാന്‍സ് പീറ്റര്‍ നീലും തമ്മിലുള്ള വിശുദ്ധ വിവാഹം 1600 പെന്‍സില്‍വാനിയ അവന്യുവിലാണ് നടക്കുക എന്ന് നയോമി പറഞ്ഞു. ഏക്കറുകള്‍ പരന്നു കിടക്കുന്ന പച്ചപുല്‍ മൈതാനം ഉള്‍പ്പെടുന്നതാണ് വൈറ്റ് ഹൗസ് സൗത്ത് ലോണ്‍.
പ്രസിഡന്റിന്റെ വിമാനം ഇവിടെ നിന്നാണ് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പറയുന്നുയരുന്നത്.

28 വയസ്സു പ്രായമുള്ള നയോമി ബൈഡന്‍ ഹണ്ടര്‍ ബൈഡന്റേയും, കാതലിന്റേയും മകളാണ്. വാഷിംഗ്ടണില്‍ ലോയറായിട്ടാണ് നയോമി പ്രവര്‍ത്തിക്കുന്നത്. 24 വയസ്സുക്കാരനായ പീറ്റര്‍ നീലിനെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡേറ്റിംഗ് ചെയ്യുകയായിരുന്നു നയോമി.

നികുതിദായകരുടെ ഒരു പെനിപോലും ഈ വിവാഹത്തിനുപയോഗിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ വ്യാഴാഴ്ച പറഞ്ഞു. ഇതൊരു വ്യക്തിപരമായ കാര്യമാണ്. ഇതില്‍ വൈറ്റ് ഹൗസിന് ഒരു ബിസിനസ്സും ഇല്ല ഇവര്‍ കൂട്ടിചേര്‍ത്തു.

വൈറ്റ് ഹൗസിന്റെ 1800 മുതലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ നിരവധി പ്രസിഡന്റുമാരുടെ മക്കളാണ് ഇവിടെ വിവാഹിതരായിട്ടുള്ളത്. 2008 ല്‍ ജോര്‍ജ് ഡബ്ലിയൂ ബുഷ്, മകള്‍ ജെന്ന ബുഷിന്റെ വലിയൊരു വിവാഹവിരുന്ന് ഇവിടെ ഒരുക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments