Sunday, August 7, 2022

HomeAmericaമലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി നെഞ്ച് വിരിച്ച് കുര്യന്‍ പ്രക്കാനം, അഭിനന്ദിച്ച് കനേഡിയന്‍ നേതാക്കള്‍

മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി നെഞ്ച് വിരിച്ച് കുര്യന്‍ പ്രക്കാനം, അഭിനന്ദിച്ച് കനേഡിയന്‍ നേതാക്കള്‍

spot_img
spot_img

സാജു തോമസ്‌

താങ്കള്‍ക്കെന്താണ് ഞങ്ങളെ പിന്തുണക്കാന്‍ വേണ്ടത് എന്നൊരു മലയാളിയോട് കാനഡയിലെ മുഖ്യ രണ്ടു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളും ചോദിച്ചാല്‍ അല്പം സ്വകാര്യസുഖങ്ങള്‍ ചോദിക്കാത്ത ആരുണ്ട്?… അങ്ങനെ ഒരാള്‍ ഇന്നു ഈ മലയാളി സമൂഹത്തില്‍ ഉണ്ടെന്നു നേരിട്ടു മനസിലാക്കിയ സാഹചര്യത്തില്‍ എന്റെ ബോധ്യം സമൂഹത്തോട് പറയുക എന്നത് ഒരു കടമയായി ഞാന്‍ കാണുന്നു. ഇത്തരത്തിലുള്ള ലാഭേച്ഛയില്ലാത്ത സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് മറ്റുള്ളവര്‍ക്കും വലിയ ഒരു പ്രചോദനത്തിന് കാരണമായി തീരും എന്നുള്ളത് കൊണ്ടാണ്.


ഇത്രയേറെ പ്രതിബധ്തയോടു കൂടി നിസ്വാര്ഥ്മായി സമൂഹത്തിനു വേണ്ടി നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വേറിട്ട കനേഡിയന്‍ മലയാളി നേതാവവാണ് ശ്രീ. കുര്യന്‍ പ്രക്കാനം.

വിജയ സാധ്യതയുള്ള രണ്ടു പ്രധാനമന്ത്രി സ്ഥാനര്‍ഥികള്‍ അവര്‍ക്ക് പിന്തുണ അഭ്യര്‍ഥിച്ച് ക്ഷണിച്ച, അവര്‍ ഇരുവരും ക്ഷണിച്ച അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാള്‍ ആയിരുന്നു ശ്രീ. കുര്യന്‍ പ്രക്കാനം. .തനിക്ക് വേണ്ടത് തന്റെ സമൂഹത്തിനു വേണ്ട അടിസ്ഥാന അവിശ്യങ്ങള്‍ക്ക് പരിഹാരം ആണ് . തനിക്ക് വ്യക്തിപരമായി ഒന്നും വേണ്ട എന്ന് പ്രധാനമന്ത്രി സ്ഥാനര്‍ഥികളുടെ മുഖത്തുനോക്കി പറയാന്‍ കാണിച്ച തന്‍റേടം, ആ പ്രധാനമന്ത്രി സ്ഥാനര്‍ഥികളുടെ പോലും അഭിനന്ദനം പിടിച്ച് പറ്റിയ ശ്രീ. കുര്യന്‍ പ്രക്കാനം ഇന്നു കാനഡയിലെ മലയാളികളുടെ വീര പരിവേഷം ഉള്ള താരമായി മാറിയെന്ന് തന്നെ പറയാം.

കാനഡയിലെ നിരവധി മലയാളി സമൂഹങ്ങളുടെ ഉറച്ച പിന്തുണയുള്ള ശ്രീ. കുര്യന്‍ പ്രക്കാനം ഇത്തരത്തില്‍ ഉള്ള ശക്തമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതില്‍ കാട്ടുന്ന ആര്‍ജ്ജവം എക്കാലത്തെയും പോലെ ഇപ്പോഴും തുടരുന്നു. ഒപ്പം കാനഡായിലെ മലയാളി സമൂഹത്തിന്റെ വിശ്വസിനീയമായ പൂര്‍ണ്ണ പിന്തുണയും എല്ലാ കാര്യങള്‍ക്കും ഇദേഹത്തോട്ത്തോടൊപ്പം ഉണ്ടാകുന്നു എന്നത് അദേഹത്തിന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ കരുത്തേകുന്നു.

തെരഞ്ഞെടുപ്പ് കലഘട്ടങ്ങളില്‍ കാനഡയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവിടെ വരാനിരിക്കുന്ന എല്ലാവരുടെയും പേരില്‍ വരെ വോട്ട് വിലപേശല്‍ നടക്കുന്നതു ഒരു സാധാരണ സംഭവം ആയിരിക്കെ, താന്‍ ഇവിടെ വന്നത് നിങ്ങള്‍ സ്ഥാനര്‍ഥികള്‍ക്ക് അന്ധമായ പിന്തുണ നല്കാന്‍ അല്ല”എന്നും, മറിച്ച് ” നിങ്ങള്‍ എന്താണ് എന്റെ സമൂഹത്തിനു ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നു അറിയാന്‍ ആണെന്നും” മുഖത്തുനോക്കി പറയാന്‍ ശ്രീ കുര്യന്‍ പ്രക്കാനം കാണിച്ച ആര്‍ജ്ജവം ഏറെ അഭിനന്ദനാര്‍ഹമാണ്.

കേരളത്തിലേക്ക് ഒരു വിമാന സര്‍വീസ് , കേരളത്തില്‍ ഒരു കനേഡിയന്‍ കോണ്‍സുലേറ്റ്, തുടങ്ങി നിരവധി അവശ്യങ്ങള്‍ ശ്രീ. കുര്യന്‍ പ്രക്കാനം ചര്‍ച്ചയില്‍ ഉന്നയിച്ചു. തന്റെ സമൂഹത്തിന്റെ കാര്യങ്ങള്‍ ശങ്ക കൂടാതെ അവതരിപ്പിച്ച ശ്രീ. കുര്യന്‍ പ്രക്കാനത്തെ ഇലക്ഷന്‍ കാലഘട്ടത്തില്‍ മാത്രമല്ല തുടര്‍ന്നും തന്നോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കൂടെ അവശ്യമുണ്ടന്നു പ്രമുഖ പ്രധാനമന്ത്രി സ്ഥാനര്‍ഥി ശ്രീ. പിയറെ പൊലിവറി പറഞ്ഞതു കൂടെ നിന്നവരെ പോലും ആവേശഭരിതരാക്കി.

എന്നാല്‍തന്റെ സുഹൃര്‍ത്തുക്കളോടും മറ്റ് മലയാളീ നേതാക്കന്മാരോടും ആലോചിച്ചു മാത്രമേ ആരെ പിന്തുണയ്ക്കും എന്ന് തീരുമാനിക്കൂ എന്നു രണ്ടു നേതാക്കളോടും ശ്രീ. കുര്യന്‍ പ്രക്കാനം അറിയിച്ചു.

മലയാളികളുടെ മാത്രമല്ല, കാനഡയില്‍ ഉള്ള എല്ലാ സമൂഹങ്ങളുടെയും പിന്തുണയുള്ള കാനഡയിലെ വള്ളം കളിയുടെ അമരക്കാരന്‍ കാനഡയിലെ വലുതും ചെറുതുമായ ഏകദേശം അന്‍പത്തില്‍പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായയുടെ കേന്ദ്രബിന്ദു , പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടന്‍ മലയാളീ സമാജത്തെ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എതിരില്ലാതെ നയിക്കുന്ന ജനകീയന്‍, കേരളത്തില്‍ പ്രവാസി മലയാളി മുന്നണി എന്നാരു ആശയവുമായി കേരളത്തിലെ രാഷ്ട്രീയമുന്നണികളെ പടക്കളത്തിലെ അഭിമന്യു കണക്കെ വെല്ലുവിളിച്ചു മത്സര ഗോദായില്‍ അങ്കം കുറിച്ചവന്‍! അതേ നമ്മുടെ സ്വന്തം കുര്യന്‍ പ്രക്കാനത്തിന് ഇന്നു കാനഡയിലെ രാഷ്ട്ര നേതൃത്വനിർണയത്തിലെ വലിയ പങ്ക് ഇവിടുത്തെ നേതാക്കള്‍ക്ക് ബോധൃപ്പെ്ട്ടിരിക്കുന്നു.

സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ഈ ലോകത്ത് ശ്രീ. കുര്യന്‍ പ്രക്കാനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. നിലപാടുകളില്‍ ഉറച്ചു പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹവും വ്യക്തികളും ശക്തരായി മാറുകയും, അതുവഴീ നമ്മുടെ സമൂഹം വലിയ അഭിവൃദ്ധി പ്രാപിക്കുന്നതിന് ഇടയാകുകയും ചെയ്യും. ആയതിലേക്ക് കുര്യന്‍ പ്രക്കാനത്തിനും അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്ക്കും , അദേഹത്തെ പിന്തുക്കുന്ന മലയാളി സമൂഹങ്ങള്ക്കും നേതാക്കന്‍മാര്‍ക്കും കനേഡിയന്‍ സംഘടനകള്‍ക്കും എല്ലാവിധ ആശംസകൾ നേരുന്നു…

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments