Tuesday, April 29, 2025

HomeAmericaഅമേരിക്കന്‍ കാത്തലിക് ചര്‍ച്ചിലെ ആദ്യ രക്തസാക്ഷി പുരോഹിതന്റെ 41 മത് വാര്‍ഷിക ചരമദിനം ഒക്കലഹോമയില്‍ ആഘോഷിച്ചു 

അമേരിക്കന്‍ കാത്തലിക് ചര്‍ച്ചിലെ ആദ്യ രക്തസാക്ഷി പുരോഹിതന്റെ 41 മത് വാര്‍ഷിക ചരമദിനം ഒക്കലഹോമയില്‍ ആഘോഷിച്ചു 

spot_img
spot_img

പി.പി ചെറിയാന്‍

ഒക്കലഹോമ : അമേരിക്കയില്‍ ജനിച്ച് കത്തോലിക്കാ പുരോഹിതനായി മിഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് ഇടയില്‍ ഗ്വാട്ടിമലയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച ഫാ.സ്റ്റാന്‍ലി റോതറുടെ 41 മത് ചരമ വാര്‍ഷിക ദിനം ഒക്കലഹോമയില്‍ ആഘോഷിച്ചു.

ജൂലായ് 28 വ്യാഴാഴ്ച ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. കോറി  സ്റ്റാന്‍ലി നേതൃത്വം നല്‍കി .

അമേരിക്കയില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതരില്‍ ആദ്യത്തെ രക്തസാക്ഷി എന്ന പദവി നല്‍കിയാണ് 2016 ഡിസംബര്‍ 1 ന് പോപ്പ് ഫ്രാന്‍സിസ് ഫാദര്‍ സ്റ്റാന്‍ലിയെ വിശുദ്ധനായി പ്രഖ്യാപിച്ചത് .

ഒക്കലഹോമ ടൗണില്‍ 1935 മാര്‍ച്ച് 27 നായിരുന്നു സ്റ്റാന്‍ലിയുടെ ജനനം . ഹോളി ട്രിനിറ്റി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പുരോഹിതനാകണമെന്ന വിളി ലഭിക്കുകയും മൗണ്ട് സെന്റ് മേരീസ് സെമിനാരി (എമിറ്റിസ്ബര്‍ഗ്) യില്‍ നിന്നും 1963 ല്‍ ഗ്രാജുവേറ്റ് ചെയ്യുകയും . അതെ വര്‍ഷം മെയ് 25 ന് 
വൈദികനായി ഓര്‍ഡിനേഷന്‍ ലഭിക്കുകയും ചെയ്തു .

ഒക്കലഹോമയിലെ വിവിധ പാരീഷുകളില്‍ അസോസിയേറ്റ് പ്രീസ്റ്റായി സേവനം അനുഷ്ഠിച്ചതിന്  ശേഷം 1968 ല്‍ സ്വന്തം അപേക്ഷ പ്രകാരം ആര്‍ച്ച് ഡയോസിസിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീര്‍ന്ന് 1975 ല്‍ ഗ്വാട്ടിമലയിലെ ഒക്കലഹോമ സ്‌പോണ്‍സേഡ് മിഷനിലെ ഡി ഫാക്ടോ ലീഡറായി. 1981 മുതല്‍ നിരന്തരം ഭീഷണി കത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജനുവരിയില്‍ ഒക്കലഹോമയിലേക്ക് മടങ്ങി . ഗ്വാട്ടിമല ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നതിനായി ബിഷപ്പിന്റെ അനുവാദത്തോടെ എത്തിച്ചേര്‍ന്ന ഇദ്ദേഹത്തെ പള്ളിമേടയില്‍ വെടിവച്ചു കൊല്ലുകയായിരുന്നു . 1981 ജൂലായ് 28 നായിരുന്നു ആ മഹനീയ ജീവിതത്തിന് തിരശീല വീണത് .

ട്രിനിറ്റി ചര്‍ച്ചിലെ ഞങ്ങളുടെ സഹോദരനായിരുന്ന ഫാദര്‍ സ്റ്റാന്‍ലി , അദ്ദേഹത്തിന്റെ സ്മരണകള്‍ എന്നും ഞങ്ങള്‍ക്ക് ഒപ്പമുണ്ട് പാരീഷ് അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു . 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments