Thursday, April 24, 2025

HomeAmericaയുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് അടിപതറുന്നതായി യുഎസ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ്

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് അടിപതറുന്നതായി യുഎസ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ്

spot_img
spot_img

പി പി ചെറിയാൻ

വാഷിങ്ടൻ : യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് അടിപതറുന്നതായി യുഎസ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കിഴക്കൻ യുക്രെയ്നിലേക്ക് റഷ്യ നടത്തിയ മുന്നേറ്റം യുക്രെയ്ൻ സൈന്യത്തിന്റെ ശക്തമായി എതിർപ്പിനെ നേരിടേണ്ടി വന്നു. എന്നാൽ വടുക്കുകിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഗോതമ്പു പാടത്തിനു തീപിടിച്ചിരുന്നു.

തെക്കൻ യുക്രെയ്നിലെ ഹഴ്സൻ മേഖലയിൽ റഷ്യൻ സേനയുടെ രണ്ട് ആയുധപ്പുരകൾ തകർത്ത് നൂറിലേറെ പേരെ വധിച്ചതായി യുക്രെയ്ൻ സേന അറിയിച്ചു. പാശ്ചത്യ രാജ്യങ്ങൾ നൽകിയ മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യൻ സേനയ്ത്ത് നാശമുണ്ടാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments