യു.എസില്‍ കിഴക്കന്‍ കെന്റക്കിയിലെ അപ്പലേച്ചീയ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 25 മരണം.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. മരിച്ചവരില്‍ ഒരു വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറ് കുട്ടികളുമുണ്ട്. ബോട്ട്, ഹെലികോപ്റ്റര്‍ മാര്‍ഗം നിരവധി പേരെ രക്ഷിച്ചു.
കാണാതായവരുടെ കണക്ക് കൃത്യമല്ല. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് 33,000ത്തോളം പേര്‍ക്ക് വൈദ്യുതി ലഭ്യമല്ല. പലര്‍ക്കും മതിയായ ഭക്ഷണവും ലഭിക്കുന്നില്ലെന്നാണ് വിവരം.
പലയിടത്തും മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി. 20 വര്‍ഷത്തിനിടെ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ബുധനാഴ്ച മുതല്‍ പെയ്ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം.