Monday, August 8, 2022

HomeAmericaഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും ഐ.ഒ.സി പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഉത്ഘാടനവും

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും ഐ.ഒ.സി പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഉത്ഘാടനവും

spot_img
spot_img

ഫിലഡല്‍ഫിയ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും ഐ.ഒ.സി (ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്) പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഉത്ഘാടനവും ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (608 Welsh Rd, Philadelphia, PA 19115) നടത്തപ്പെടും.

പ്രസ്തുത സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗവും 2016 മുതല്‍ പെരുമ്പാവൂര്‍ എം.എല്‍.എയും മുന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവുമായ എല്‍ദോസ് കുന്നപ്പള്ളി ങഘഅ മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനു ശേഷം ഫിലാഡല്‍ഫിയായിലെ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടുള്ള ഗാനമേള, ഡാന്‍സ്, തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ പരിപാടികള്‍ അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് കുന്നേല്‍ (ചെയര്‍മാന്‍) 215 681 8679

സാബു സ്‌കറിയ (പ്രസിഡന്റ്) 267 980 7923

കൊച്ചുമോന്‍ വയലത്ത് (ജനറല്‍ സെക്രട്ടറി) 215 421 9250

വാര്‍ത്ത: രാജു ശങ്കരത്തില്‍, പി.ആര്‍.ഒ

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments