Saturday, September 23, 2023

HomeAmericaമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

spot_img
spot_img

ബെംഗളൂരു: കേരളത്തിന്റെ ഹൃദയം കവർന്ന ജനകീയ നേതാവിന് ആദരാഞ്ജലികൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാർത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ജൂലൈ 18 ചൈവ്വ രാവിലെ മലയാളി ഞെട്ടിയുണർന്നത് ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത കേട്ടാണ്. കേരളം ഏറെ ആഗ്രഹിച്ച നേതാവ് ഇനിയില്ല.

2015 മുതലാണ് ഉമ്മൻ ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയത്. തിരക്കുപിടിച്ച നേതാവായതിനാൽ അദ്ദേഹം സ്വന്തം കാര്യത്തിൽ കാര്യമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ല. അന്ന് തൊണ്ടയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടായതോടെ തിരുവനന്തപുരത്ത് ഇഎൻടി ഡോക്ടറെ കണ്ട് ചികിത്സ തേടി. ആറ് മാസത്തോളം അന്ന് ചികിത്സ തേടുകയുണ്ടായി. തുടർന്ന് അങ്കമാലിയിലെ സിദ്ധ, നാച്ചുറോപ്പതി ചികിത്സ തേടുകയാണ് ഉണ്ടായത്. ഇതിന് ശേഷം 2019 ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. തൊണ്ടയിൽ ചെറിയ വളർച്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് അമേരിക്കയിൽ ചികിത്സ നടത്തിയത്. അന്ന് പെറ്റ് സ്‌കാൻ അടക്കം നടത്തി രോഗനിർണയം നടത്തുകയുണ്ടായി.

വെല്ലൂരിലെ ചികിത്സയിൽ തൊണ്ടയിലെ പ്രശ്‌നങ്ങൾ കൂടുതൽ വ്യക്തമായി. പിന്നീട് തിരുവനന്തപുരത്തെ ആർസിസിയിൽ ചികിത്സ തേടി. ഇതിനിടെ ഡെങ്കിപ്പനി പിടികൂടിയതു കൊണ്ട് ആയുർവേദ ചികിത്സയാണ് തുടർന്ന് നടത്തിയത്. ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് വിഷയം പൊതുജന മധ്യത്തിലേക്ക് വന്നത്. നേരത്തെ ബെർലിനിൽ ഉമ്മൻ ചാണ്ടിയെ ചികിത്സക്ക് കൊണ്ടുപോയത്് ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി എന്നിവർ ചേർന്നായിരുന്നു. മറ്റൊരു മകൾ അച്ചു ഉമ്മനും ചികിത്സ വേളയിൽ ബെർലിനിൽ എത്തിയിരുന്നു.

ജർമനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുള്ള ചാരിറ്റി ക്ലിനിക്കിന് 312 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുണ്ട്. 3,011 കിടക്കകളുള്ള ക്ലിനിക്കിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ആശുപത്രയിൽ നിന്നും ലേസർ ചികിത്സ നൽകിയതിന് ശേഷമാണ് ഉമ്മൻ ചാണ്ടിക്ക് ബംഗളുരുവിൽ തുടർചികിത്സ നിർദ്ദേശിച്ചത്.

ജർമനിയിലെ ചികിത്സയ്ക്കുശേഷം ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലാണ് തുടർച്ചികിത്സ നൽകിയത്. ഇവിടേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ടു പോയി. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അമേരിക്കയിലും ദുബായിലും സിഎംസി വെല്ലൂരിലും ജർമ്മനിയിലും ചികിൽസ തേടിയെങ്കിലും രോഗ നിർണ്ണയം നടന്നതല്ലാതെ രോഗത്തിനുള്ള ചികിൽസ ഉമ്മൻ ചാണ്ടിക്ക് കിട്ടിയിട്ടില്ലെന്നാണ് സഹോദരൻ അടക്കമുള്ളവർ പറഞ്ഞിരുന്നത്്. ജർമനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം ബംഗ്ലൂരിലെ തുടർ ചികിൽസയ്ക്ക് വിധേയനായി ജനുവരിയിൽ തിരുവനന്തപുരത്ത് എത്തി. വീണ്ടും തുടർ ചികിൽസയ്ക്ക് പോകണമായിരുന്നു. പക്ഷേ ആരോഗ്യത്തിലേക്ക് മടങ്ങി വരാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല.

ജൂലൈ 18 ചൈവ്വ രാവിലെ മലയാളി ഞെട്ടിയുണർന്നത് ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത കേട്ടാണ്. കേരളം ഏറെ ആഗ്രഹിച്ച നേതാവ് ഇനിയില്ല.

ഉമ്മൻ ചാണ്ടി ഏറ്റവും കൂടുതൽ ദിവസം നിയമസഭ സാമാജികനായിരുന്നു. 2020ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 20042006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു.

തൊഴിൽ മന്ത്രി (19771978), ആഭ്യന്തര മന്ത്രി (1982), ധന മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി. ഇപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം . എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദം.

1970ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments