പെന്‍സില്‍വാനിയ: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിനു നേരെ ആക്രമണം നടത്തിയത് യോഗം നടക്കുന്ന സ്ഥലത്തിനു പുറത്തു നിന്ന്. വേദിക്കു പുറത്തുള്ള കെട്ടിടത്തിലായിരുന്നു ആക്രമി തമ്പടിച്ചതെന്നാണ് പുറത്തുവരുന്ന ആദ്യവിവരങ്ങള്‍ നല്കുന്ന സൂചന. പെന്‍സില്‍വാനിയയില ബട്‌ലറില്‍ ജൂലൈ 13 ന് വൈകുന്നേരം ആറേകാലോടെയാണ് ട്രംപിനെ ലക്ഷ്യമാക്കി തിരവധി തവണ വെടി ഉതിര്‍ത്തത്.
ആക്രമണം നടത്തിയ ആളെ അപ്പോള്‍ തന്നെ സുരക്ഷാസേന വെടിവെച്ചു കൊലപ്പെടുത്തി. ആക്രമി നിരവധി തവണ വെടി ഉതിര്‍ത്തതായി സീക്രട്ട് സര്‍വീസ് പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ആക്രമണത്തിനു പിന്നാലെ പെന്‍സില്‍വാനിയിലെ ബട്‌ലര്‍ സുരക്ഷാ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലായി. വേദിക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് സേന പോലീസ് വാഹനങ്ങള്‍ ഉപയോഗിച്ച് പ്രതിരോധനം തീര്‍ത്തു.
ബട്‌ലറില്‍ ട്രംപ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. വെടിവെയ്പ് ശബ്ദം കേട്ടപ്പോള്‍ തന്നെ സുക്ഷാ സംഘത്തിന്റെ ഉള്ളിലാക്കി മുന്‍ പ്രസിഡന്റിനെ . ചെവിയില്‍ പരിക്കേറ്റ നിലയില്‍ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേയ്ക്ക് കൊണ്ടുപോയതും കാണാമായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്താക്കള്‍ അറിയിച്ചു.