Sunday, February 16, 2025

HomeAmericaട്രംപിന് നേരെ നടന്ന വധശ്രമം:ഖത്തർ ഭരണകൂടം അപലപിച്ചു

ട്രംപിന് നേരെ നടന്ന വധശ്രമം:ഖത്തർ ഭരണകൂടം അപലപിച്ചു

spot_img
spot_img

ദോഹ : യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നേരെ പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന വധശ്രമത്തെ ഖത്തർ ഭരണകൂടം അപലപിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങളും വിദ്വേഷവും ഒഴിവാക്കി സംഭാഷണവും സമാധാനപരമായ മാർഗങ്ങളുമാണ് സ്വീകരിക്കേണ്ടത്. 

രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾക്കും ക്രിമിനൽ പ്രവർത്തനങ്ങൾക്കുമെതിരായ ഖത്തറിന്‍റെ ഉറച്ച നിലപാട് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ  വ്യക്തമാക്കി.  പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഖത്തർ ആശംസിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments